കേരളീയരുടെ സദ്യകളിലെ പ്രധാന വിഭവമാണ് തീയല്‍. ഇത്തവണത്തെ ഓണം കൂടുതല്‍ രുചികരമാക്കാന്‍ സദ്യയ്ക്ക് പാവയ്ക്ക തീയല്‍ തന്നെ പരീക്ഷിച്ചു നോക്കിയാലോ?
ആവശ്യമുള്ള സാധനങ്ങള്‍
1. പാവയ്ക്ക
2. വെളിച്ചെണ്ണ ഒരു വലിയ സ്പൂണ്‍
3. വാളന്‍ പുളി ഒരു ചെറുനാരങ്ങാ മുഴുപ്പ്
4. തേങ്ങാ ചിരണ്ടിയത് ഒരു കപ്പ്
5. ചുവന്നുള്ളി രണ്ടെണ്ണം
6. വറ്റല്‍ മുളക് ആറെണ്ണം
7. കൊത്തമല്ലി രണ്ടു ചെറിയ സ്പൂണ്‍
8. ജീരകം കുറച്ച്
9. വെളിച്ചെണ്ണ ഒരു വലിയ സ്പൂണ്‍
10. കടുക് അര ചെറിയ സ്പൂണ്‍
11 കറിവേപ്പില കുറച്ച്
തയ്യാറാക്കേണ്ട വിധം
ഒരു ചീനച്ചട്ടിയില്‍ ഒരു വലിയ സ്പൂണ്‍ നല്ലെണ്ണ/ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ നുറുക്കിയ പാവയ്ക്ക ഇട്ട് വറുത്തു കോരുക. അതിനുശേഷം, ഒരു പാത്രത്തില്‍ വറുത്തെടുത്ത പാവയ്ക്കായിട്ടു വേവിക്കുക. പിന്നീട് നാലാമത്തെയും അഞ്ചാമത്തെയും സാധനങ്ങള്‍ ആവശ്യമുള്ള വെളിച്ചെണ്ണയില്‍ വറുത്തെടുത്ത് അരച്ചു കലക്കിയ കറിയില്‍ ഒഴിച്ച് നല്ലവണ്ണം തിളപ്പിക്കുക. ഒരു വലിയ സ്പൂണ്‍ വെളിച്ചെണ്ണയില്‍ കടുകും, കറിവേപ്പിലയും ഇട്ട് മൂപ്പിച്ച് ചേര്‍ത്ത് ഇളക്കി വാങ്ങി ഉപയോഗിക്കുക.
Post Your Comments