Food & CookeryLife Style

ഓണസദ്യയ്‌ക്കൊരുക്കാം സ്‌പെഷ്യല്‍ കസ് കസ് പായസം

ഓണസദ്യയ്‌ക്കൊരുക്കാം സ്‌പെഷ്യല്‍ കസ് കസ് പായസം. ഓണസദ്യ പൂര്‍ണമാകണമെങ്കില്‍ പായസും കൂടിയേ തീരു. പൊതുവേ അടപ്രഥമനും സേമിയയും ഒക്കെയാണ് ഓണത്തിന് ഒരുക്കുക. ഇത്തവണത്തെ ഓണത്തിന് സ്‌പെഷ്യല്‍ കസ് കസ് പായസം തയാറാക്കി നോക്കിയാലോ?

ചേരുവകള്‍ :

കസ്‌കസ് (പോപ്പി വിത്തുകള്‍ ) – 3 സ്പൂണ്‍

ശര്‍ക്കര – 1 / 2 ഇടത്തരം

വെള്ളം – 1 / 2 ഗ്ലാസ്

ചിരകിയ തേങ്ങ – 1 കപ്പ്

ഏലയ്ക്ക – 2

വെള്ളം – 1 / 4 കപ്പ്

തയ്യാറാക്കുന്ന വിധം :

ചൂടായ പാനിലേക്ക് പോപ്പി വിത്തുകള്‍ ഇടുക.ബ്രൗണ്‍ നിറമാകുന്നതുവരെ അത് വറുക്കുക. സ്റ്റവ് ഓഫ് ചെയ്തു തണുക്കാന്‍ വയ്ക്കുക. ഈ സമയം ശര്‍ക്കര ഒരു പാത്രത്തിലെടുക്കുക. ഗ്ലാസിലെ വെള്ളമൊഴിച്ചു ഇളക്കുക. മൂടിവച്ചു നന്നായി ഉരുക്കുക. ഈ സമയം പോപ്പി വിത്തുകളെ മിക്‌സിയിലെ ജാറിലേക്കിടുക.ഇതിലേക്ക് തേങ്ങയും ഏലക്കായും ഇടുക. കുറച്ചു വെള്ളമൊഴിച്ചു നന്നായി ഇതിനെ അരയ്ക്കുക. ശര്‍ക്കര അലിയുമ്പോള്‍ ഈ മിശ്രിതം ചേര്‍ത്ത് ഇളക്കുക. മീഡിയം തീയില്‍ 2 -3 മിനിറ്റ് ഇളക്കുക.അടിയില്‍ പിടിക്കാതിരിക്കാന്‍ തുടരെ ഇളക്കുക. തിളച്ചു കഴിഞ്ഞാല്‍ ചൂടോടെ വിളമ്പുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button