മോമോ : ദുരൂഹത നിറഞ്ഞ വഴികള്‍ : ഒരു വാട്‌സാപ് നമ്പറിലേക്കു സന്ദേശമയച്ചാല്‍ മറുപടിയായി ലഭിക്കുന്നത് മരണം
ഇപ്പോള്‍ വാട്‌സ് ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയയില്‍ മോമോ ആണ് തരംഗം. മോമോയെ കുറിച്ച് പേടിപ്പെടുത്തുന്ന കഥകളാണ് ഓരോ ദിവസവും പുറത്തിറങ്ങുന്നത്. ഒരു വാട്‌സാപ് നമ്പറിലേക്കു സന്ദേശമയച്ചാല്‍ മറുപടിയായി ലഭിക്കുന്നത് മരണം- ഇത്തരത്തിലാണ് ലോകത്തെ ഞെട്ടിച്ച പുതിയ വൈറല്‍ ഡെത്ത് ഗെയിം ‘മോമോ’യെപ്പറ്റിയുള്ള പ്രചാരണം.
എന്നാല്‍ ചില അഭ്യൂഹങ്ങളുടെ ബലത്തില്‍ ഒട്ടേറെ വ്യാജന്മാരാണ് ‘മോമോ’യുടെ രൂപംകെട്ടി രംഗത്തു വന്നിരിക്കുന്നത്. മോമോയുടെ പേരില്‍ സൈബര്‍തട്ടിപ്പിനുള്ള കളമൊരുക്കുകയാണു പലരും ചെയ്യുന്നതെന്നു വിദഗ്ധരും മുന്നറിയിപ്പു നല്‍കുന്നു. പ്ലേസ്റ്റോറില്‍ മോമോ ഗെയിം എന്ന പേരില്‍ ഒട്ടേറെ ആപ്പുകള്‍ ലഭ്യമാണ്- മോമോ സ്‌ക്രീമര്‍, മോമോ ബട്ടന്‍, സ്‌കാരി മോമോ തുടങ്ങിയ പേരുകളിലാണ് ആപ്പുകള്‍ പരക്കുന്നത്. സാഹചര്യം മുതലെടുത്ത് സാമൂഹ്യ വിരുദ്ധര്‍ മറ്റുള്ളവരെ അനാവശ്യമായി ഭയപ്പെടുത്തുന്നതിനു വ്യാജ നമ്പറുകളില്‍നിന്ന് മോമോ എന്ന പേരില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നു കേരള പൊലീസും വ്യക്തമാക്കുന്നു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്നാണു മുന്നറിയിപ്പ്. സത്യത്തില്‍ എന്താണ് മോമോ
വാട്‌സാപ്പിലൂടെ മോമോ അയയ്ക്കുന്നത് അപകടകരങ്ങളായ ചാലഞ്ചുകള്‍. ക്രൂരകൃത്യങ്ങള്‍ക്കു പ്രേരിപ്പിക്കും. ആത്മഹത്യയിലൂടെ മൊമോയെ കാണാനാകുമെന്ന് വാഗ്ദാനം. മോമോ നമ്പറില്‍ നിന്ന് കോള്‍ വന്നാല്‍ കേള്‍ക്കുക വേദന സഹിക്കാനാകാതെ, നിര്‍ത്താതെ ആരോ കരയുന്ന ശബ്ദം.
അര്‍ജന്റീനയിലെ എസ്‌കോബറില്‍ പന്ത്രണ്ടുകാരി തൂങ്ങിമരിക്കുന്ന ദൃശ്യം ഫോണില്‍ പകര്‍ത്തി. സംഭവത്തില്‍ ഫോണ്‍ കണ്ടെടുത്ത പൊലീസ് മോമോ ഗെയിം ബന്ധം അന്വേഷിക്കുന്നു. ഇതായിരുന്നു ആദ്യ മോമോ മരണം. ജപ്പാന്‍, കൊളംബിയ, മെക്‌സിക്കോ എന്നിവിടങ്ങളിലാണ് മോമോയുടേതായി സംശയിക്കുന്ന മൊബൈല്‍ നമ്പറുകള്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
Post Your Comments