Latest NewsKerala

ചെറുതോണി അണക്കെട്ടില്‍ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് കുറയ്ക്കാന്‍ നീക്കം

2397 അടി ആയാൽ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് സെക്കൻറിൽ 300 ഘന മീറ്ററായി കുറയ്ക്കാനാണ് നീക്കം

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ഷട്ടറുകള്‍ തല്‍ക്കാലം അടയ്ക്കില്ല. എന്നാൽ അണക്കെട്ടില്‍ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് കുറയ്ക്കാന്‍ നീക്കം. ഇന്നും നാളെയും കനത്ത മഴയുമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ഈ തീരുമാനം. 2397.5 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. 2397 അടി ആയാൽ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് സെക്കൻറിൽ 300 ഘന മീറ്ററായി കുറയ്ക്കാനാണ് നീക്കം.

Also Read: കോണ്‍ഗ്രസ് പ്രവര്‍ത്തകരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് എംഎം ഹസന്‍

ദുരന്തനിവാരണ സേന, പൊലീസ്, അഗ്നിശമന സേന തുടങ്ങി സർക്കാർ സംവിധാനങ്ങളെല്ലാം സർവസജ്ജരായി തന്നെ രംഗത്ത് തുടരുന്നു. റവന്യു-കെഎസ്ഇബി ഉദ്യോഗസ്ഥരോട് ജാഗ്രത തുടരാനും റവന്യുവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുളള യോഗത്തിൽ ധാരണയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button