ജലന്ധര്‍: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുകയായിരുന്നെന്ന പൊലീസ് വാദം പൊളിയുന്നു. അന്വേഷണസംഘം ബിഷപ്പിനെ ചോദ്യം ചെയ്യുകയാണെന്നാണ് പൊലീസ് നേരത്തെ പുറത്ത് വിട്ടിരുന്നതെങ്കിലും കുറച്ച് മുൻപാണ് ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് ഹൗസിലെത്തിയത്.
Also Read: സോമനാഥ് ചാറ്റര്‍ജിയുടെ മൃതദേഹം പഠനത്തിനായി കൈമാറി
അതേസമയം ബിഷപ്പ് ഹൗസില്‍ തത്സമയ വാർത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. ബിഷപ്പിന്റെ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാർ മാധ്യമപ്രവർത്തകർക്ക് നേരെ അക്രം അഴിച്ചുവിട്ടു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ക്യാമറ പൊലീസ് അടിച്ചു തകര്‍ത്തു. ബിഷപ്പിന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമിക്കുന്നതിടെയാണ് അക്രമം.
Post Your Comments