
കൊൽക്കത്ത: അന്തരിച്ച മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ മൃതദേഹം പഠനത്തിനായി കൈമാറി. കൊല്‍ക്കത്തയിലെ എസ്എസ്കെഎം ആശുപത്രിക്കാണ് മൃതദേഹം കൈമാറിയത്. വൈകുന്നേരം 7 മണിയോടെയാണ് അദ്ദേഹത്തിന്റെ ആഗ്രഹം പോലെ എസ്എസ്കെഎം മെഡിക്കല്‍ കോളേജിന് പഠനത്തിനായി മൃതദേഹം വിട്ടുനല്‍കിയത്. ഔദ്യോഗിക ബഹുമതികള്‍ നല്കിയ ശേഷമായിരുന്നു മൃതദേഹം കൈമാറിയത്.
Read also: സോമനാഥ് ചാറ്റര്‍ജിയുടെ മരണത്തില്‍ രാഷ്ട്രപതി അനുശോചനം രേഖപ്പെടുത്തി
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ആഗസ്റ്റ് 10 നാണ് സോമനാഥ് ചാറ്റർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസമായി വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന് നിലനിര്‍ത്തിയത്. എന്നാൽ ഇത് ഫലം കാണാത്തതോടെ ഇന്ന് രാവിലെ 8.30 ഓടെ മരണം സംഭവിക്കുകയായിരുന്നു.
Post Your Comments