ന്യൂഡല്‍ഹി•ഈ വര്‍ഷാവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടുമെന്ന് എ.ബി.പി ന്യൂസ്- സി വോട്ടര്‍ അഭിപ്രായ സര്‍വേ.
രാജസ്ഥാന്‍
200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസ് 130 സീറ്റുകള്‍ വരെ നേടുമെന്ന് സര്‍വേ പറയുന്നു. ബി.ജെ.പി 57 സീറ്റുകള്‍ വരെ നേടും. മറ്റുള്ളവര്‍ക്ക് 13 സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വേ പറയുന്നു.
2013 തെരഞ്ഞെടുപ്പിന്റെ നേരെ വിപരീതമാകും ഇത്തവണയുണ്ടാകുക എന്നാണ് സര്‍വേ പറയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 163 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് നേടിയത് വെറും 21 സീറ്റുകളായിരുന്നു.
Read Also:രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് : ബിജെപിക്ക് ജയം, പ്രതിപക്ഷത്ത് വോട്ടു ചോർച്ച
വോട്ട് വിഹിതത്തിന്റെ കാര്യാമെടുത്താല്‍ കോണ്‍ഗ്രസ് 50.8 ശതമാനം വോട്ടുകള്‍ നേടും. ബി.ജെ.പിയ്ക്ക് 36.8 ശതമാനം വോട്ടുകളും മറ്റുള്ളവര്‍ക്ക് 12.4 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നും സര്‍വേ പറയുന്നു.
2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ട് വിഹിതം 45.2 ശതമാനവും കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം 33.1 ശതമാനവുമായിരുന്നു. മറ്റുള്ളവര്‍ക്ക് 21.7 ശതമാനം വോട്ടുകളും ലഭിച്ചു.
മധ്യപ്രദേശ്
230 അംഗ മധ്യപ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസിന് 117 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് എ.ബി.പി-സി വോട്ടര്‍ സര്‍വേ പ്രവചിക്കുന്നു. ബി.ജെ.പിയ്ക്ക് 106 സീറ്റുകള്‍ വരെ ലഭിക്കും. മറ്റുള്ളവര്‍ക്ക് 7 വരെ സീറ്റുകള്‍ ലഭിച്ചേക്കാം.
2013 ല്‍ ബി.ജെ.പിയ്ക്ക് 165 സീറ്റുകളാണ് ലഭിച്ചത്. കോണ്‍ഗ്രസിന് 58 ഉം മറ്റുള്ളവര്‍ക്ക് 7 സീറ്റുകളും ലഭിച്ചു.
Read Also: മഹാരാഷ്ട്ര മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത്
2018 നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 41.7 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്ന് സര്‍വേ പറയുന്നു. ബി.ജെ.പിയ്ക്ക് 40.1 ശതമാനം വോട്ടുകള്‍ ലഭിക്കും. മറ്റുള്ളവര്‍ക്ക് 18.2 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നും സര്‍വേ പറയുന്നു.
2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ടുവിഹിതം 44.9 ശതമാനവും കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം 36.4 ശതമാനവുമായിരുന്നു. മറ്റുള്ളവര്‍ 18.7 ശതമാനം വോട്ടുകളും നേടിയിരുന്നു.
ഛത്തീസ്ഗഡ്
90 അംഗ ഛത്തീസ്ഗഡ് നിയമസഭയില്‍, വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 54 സീറ്റുകള്‍ വരെ നേടുമെന്ന് സര്‍വേ പറയുന്നു. ബി.ജെ.പി 33 സീറ്റുകള്‍ വരെ നേടും. മറ്റുള്ളവര്‍ക്ക് മൂന്ന് സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നും സര്‍വേ പ്രവചിക്കുന്നു.
2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 49 സീറ്റുകളും കോണ്‍ഗസ് 39 സീറ്റുകളുമാണ് വിജയിച്ചത്. മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റുകളും വിജയിച്ചു.
വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 40 ശതമാനം വോട്ടുകള്‍ നേടുമെന്ന് സര്‍വേ പറയുന്നു. ബി.ജെ.പിയ്ക്ക് 38.8 ശതമാനം വോട്ടുകളും മറ്റുള്ളവര്‍ക്ക് 21.3 ശതമാനം വോട്ടുകളും ലഭിക്കും.
2013 ല്‍ ബി.ജെ.പിയുടെ വോട്ടുവിഹിതം 41 ശതമാനമായിരുന്നു കോണ്‍ഗ്രസ് 40.3 ശതമാനവും മറ്റുള്ളവര്‍ 18.7 ശതമാനവും വോട്ടുവിഹിതം നേടിയിരുന്നു.
Post Your Comments