Latest NewsCinema

വിജയ് ചിത്രം സർക്കാറിലെ ഗാനരംഗം ചോർന്നു

ചിത്രത്തിലെ ലാസ് വെഗ‍സില്‍ വെച്ച് ചിത്രീകരിച്ച ഗാനരംഗത്തിന്റെ ഒരു ഭാഗമാണ് ലീക്കായത്

മേഴ്‌സലിന് ശേഷം തമിഴ് സൂപ്പര്‍ താരം വിജയ് നായകനാകുന്ന പുതിയ ചിത്രം സര്‍ക്കാരിന്‍റെ ഗാനരംഗങ്ങള്‍ ചോര്‍ന്നു. കഴിഞ്ഞ ദിവസമാണ് ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നത്. ചിത്രത്തിലെ ലാസ് വെഗ‍സില്‍ വെച്ച് ചിത്രീകരിച്ച ഗാനരംഗത്തിന്റെ ഒരു ഭാഗമാണ് ലീക്കായത്.

Also Read:  ബോക്സ് ഓഫീസിൽ തരംഗമാകാൻ മാരി 2 എത്തുന്നു; ചിത്രീകരണം പൂർത്തിയായി

നിരവധി വിദേശ നര്‍ത്തകർ അണിനിരക്കുന്ന ഗാനരംഗത്തിന്റെ കൊറിയോഗ്രാഫര്‍ ഡാൻസ് മാസ്റ്റര്‍ ഷോബിയാണ്. കഴിഞ്ഞ ദിവസം നർത്തകരുടെ വിജയ്‌യോടൊപ്പമുള്ള ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വൈറലായിരുന്ന. ഇപ്പോള്‍ ഗാനരംഗത്തിന്റെ 20 സെക്കൻഡ് ഭാഗമാണ് ലീക്കായിരിക്കുന്നത്. ഗാനരംഗത്ത് ചുവട് വെക്കുന്ന വിദേശ നര്‍ത്തകർ തന്നെയായിരിക്കും ഇതിനു പിന്നിലെന്നാണ് അണിയറപ്രവര്‍ത്തകര്‍ സംശയിക്കുന്നത്.

തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മുരുഗദാസും വിജയും ഒന്നിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. സണ്‍ പിക്ച്ചേഴ്സാണ് നിര്‍മ്മിക്കുന്ന ചിത്രത്തിൽ എ ആര്‍ റഹ്‍മാൻ സംഗീതസംവിധാനം നിര്‍വഹിക്കുന്നു. കീര്‍ത്തി സുരേഷ് വരലക്ഷ്മി ശരത്കുമാർ എന്നിവരാണ് ചിത്രത്തിലെ നായികമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button