തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താന്‍ അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കുന്നതായും രമേശ് ചെന്നിത്തല വ്യക്തമാക്കി. അതേസമയം, പ്രതിപക്ഷ നേതാവിന്റെ പോസ്റ്റിന് വന്‍ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.
Read also: ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നല്‍കുമെന്ന് യൂസഫലി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
അതിരൂക്ഷമായ പ്രളയക്കെടുതിക്ക്
ഇരയായവരെ സഹായിക്കുന്നതിനായി ഒരു മാസത്തെ ശമ്പളം ഞാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകരുത് എന്ന സോഷ്യൽ മീഡിയ കാമ്പയിൻ നിങ്ങൾ തള്ളിക്കളയണം. മഹാദുരന്തത്തിൽ നിന്നും കരകയറാൻ നിങ്ങൾ ഓരോരുത്തരുടെയും ഒരു കൈ സഹായം കേരളത്തിന് ആവശ്യമുണ്ട്.
#RainHitKerala
#keralafloodrelief
#keralafloods
#RedefinesHumanity
#lendahand
#ഒരുമിച്ചുനിൽക്കാം
#ദുരന്തത്തെമറികടക്കാം
Post Your Comments