Latest NewsSports

ഇഞ്ചിയോണിലെ വെള്ളിയിലേക്ക് ‘നടന്നെത്തിയ’ ഖുഷ്ബീര്‍ കൗർ

ആ വെള്ളിയിലേക്ക് 'നടന്നെത്തിയത്' കടുത്ത ദാരിദ്ര്യത്തിലൂടെയാണ്

2014ലെ ഏഷ്യന്‍ ഗെയിംസില്‍ വെള്ളിമെഡല്‍ കരസ്ഥമാക്കിയ ഖുഷ്ബീര്‍ കൗർ ആ വെള്ളിയിലേക്ക് ‘നടന്നെത്തിയത്’ കടുത്ത ദാരിദ്ര്യത്തിലൂടെയാണ് . രാജ്യത്തെ മുന്‍നിര നടത്തക്കാരികളില്‍(റേസ് വാക്കര്‍) ഒരാളായ ഖുഷ്ബീര്‍ കടന്നുവന്ന വഴികൾ പങ്കുവെക്കുന്നു.

തീര്‍ത്തും ദരിദ്രപശ്ചാത്തലത്തില്‍ നിന്നായിരുന്നു അത്‌ലറ്റിക് മേഖലയിലേക്കു ഖുഷ്ബീര്‍ കടന്നുവന്നത്. ചോർന്നൊലിക്കുന്ന വീട്ടിൽ പട്ടിണി കിടന്ന നാളുകളെല്ലാം ഖുഷ്ബീര്‍ ഓർത്തെടുക്കുന്നു. ആറു വയസ്സുള്ളപ്പോൾ അച്ഛന്‍ ബല്‍കാര്‍ സിങ് മരിച്ചു. അച്ഛന്റെ മരണത്തിന് ശേഷം തുന്നലിലൂടെയും പാല്‍ വിറ്റുമാണ് ഖുഷ്ബീറിന്റെ അമ്മ മക്കളെ വളർത്തിയത്. തൊഴുത്ത് ഇല്ലാതിരുന്നതിനാൽ മഴക്കാലത്ത് പശുക്കളെയും വീടിനകത്താണ് കെട്ടിയിരുന്നത്‌. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഖുഷ്ബീർ തന്റെ ഓർമ്മകൾ പങ്കുവെച്ചത്.

Read also:ലോർഡ്‌സിൽ ‘സെയിൽസ് മാനായ്’ അർജുൻ ടെണ്ടുൽക്കർ : സഹായവുമായി ഹർഭജൻ

2014ൽ ഇഞ്ചിയോണിൽ വെള്ളി മെഡല്‍ നേടിയതിനു ശേഷമാണ് തങ്ങളുടെ വീട്ടില്‍ സിമന്റിട്ട മേല്‍ക്കൂര പോലും ഉണ്ടായതെന്ന് ഖുഷ്ബീര്‍ പറയുന്നു. ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള മല്‍സരങ്ങളില്‍ വിജയിച്ചു തുടങ്ങിയതോടെയാണ് പട്ടിണി മാറി തുടങ്ങിയിരുന്നു. പഞ്ചാബ് പോലീസിലെ ഡിഎസ്പിയാണ് ഇപ്പോൾ ഖുഷ്ബീർ.

സഹോദരങ്ങളായ ഹര്‍ജീത് കൗറിനും കരംജിത് കൗറിനും ധരംജിത് കൗറിനും കായിക മേഖലയോടാണ് താല്‍പര്യം. സഹോദരന്‍ ബിക്രംജീത് സിങ്ങിന് സൈന്യത്തില്‍ ചേരണമെന്നാണ് ആഗ്രഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button