KeralaLatest NewsNews

ഏഷ്യൻ ഗെയിംസ്: അത്‌ലറ്റുകളുമായി സംവദിക്കാൻ പ്രധാനമന്ത്രി

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത അത്ലറ്റുകളുമായി സംവദിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ ഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് സ്റ്റേഡിയത്തിലാണ് നരേന്ദ്ര മോദി. ഏഷ്യൻ ഗെയിംസിൽ മികച്ച നേട്ടം കൈവരിച്ച കായികതാരങ്ങളെ അഭിനന്ദിക്കുക, ഭാവി മത്സരങ്ങൾക്ക് അവരെ പ്രചോദിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടി നടക്കുന്നത്.

Read Also: ‘തോൽവി ഞങ്ങൾക്ക് ഒരു പ്രശ്നമല്ല, പക്ഷേ ഈ കണ്ണീര് സഹിക്കാൻ പറ്റില്ല’: പ്രബീർ ദാസിന് ആരാധകരുടെ പിന്തുണ

ഇന്ത്യൻ അത്‌ലറ്റുകൾ, പരിശീലകർ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ ഉദ്യോഗസ്ഥർ, ദേശീയ കായിക ഫെഡറേഷന്റെ പ്രതിനിധികൾ, യുവജനകാര്യ, കായിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. 2022-ലെ ഏഷ്യൻ ഗെയിംസിൽ സുവർണ നേട്ടമാണ് ഇന്ത്യ നേടിയത്. 28 സ്വർണ മെഡലുകൾ ഉൾപ്പെടെ 107 മെഡലുകളാണ് ഇന്ത്യ കരസ്ഥമാക്കിയത്.

Read Also: മൈക്കിന് പ്രശ്‌നം വന്നാല്‍ തെറിവിളിക്കുന്നവര്‍ സംസ്‌കാരമില്ലാത്തവര്‍: വിമര്‍ശിച്ച് ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button