KeralaLatest NewsIndiaNewsSports

ഏഷ്യന്‍ ഗെയിംസില്‍ മലയാളി കരുത്തില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍ നേട്ടം

ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളി കരുത്ത്. പുരുഷ വിഭാഗം ലോങ് ജംപില്‍ എം. ശ്രീശങ്കറിന് വെള്ളിയും. 1500 മീറ്ററില്‍ ജിന്‍സന്‍ ജോണ്‍സണ് വെങ്കലവും നേടാനായി. 8.19 മീറ്റര്‍ ദൂരം ചാടിയാണ് ശ്രീശങ്കറിന്റെ വെള്ളിമെഡല്‍ നേട്ടം. ശ്രീശങ്കറിന്റെ ആദ്യ ചാട്ടംതന്നെ ഫൗളായിരുന്നു. തുടര്‍ന്ന് നാലാം ശ്രമത്തിലാണ് വെള്ളിമെഡലിന് അര്‍ഹമായത്. 8.19 ദൂരമാണ് ശ്രീശങ്കര്‍ ചാടിയത്. ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 50 കടക്കുകയും ചെയ്തു

പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ തജീന്ദർപാൽ സിങ് തൂർ സ്വർണം നേടി. ജൂലൈയിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിലും പുരുഷന്മാരുടെ ഷോട്‌പുട്ടിൽ ഇന്ത്യയുടെ തജീന്ദർപാൽ സിങ് ടൂർ സ്വർണം നേടിയിരുന്നു. നേരത്തെ, സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാബിൾ സ്വർണം നേടിയിരുന്നു. ട്രാപ്പ് ഇനത്തിൽ പുരുഷന്മാരുടെ ട്രാപ്പ് ഷൂട്ടർമാരായ കിനാൻ ഡാരിയസ് സൊരാവർ സിങ്ങും പൃഥ്വിരാജും ഇന്ന് ആദ്യ സ്വർണം നേടിയപ്പോൾ അതേ ഇനത്തിൽ വനിതാ ടീം വെള്ളി നേടി. ഇന്ത്യയുടെ എയ്‌സ് ഗോൾഫ് താരം അദിതി അശോക് നാലാമത്തെയും അവസാനത്തെയും റൗണ്ടിലെ മോശം പ്രകടനത്തിന് ശേഷം വെള്ളി കൊണ്ട് തൃപ്തിപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button