KeralaLatest News

കേരളാ പോലീസ് ഇനി പഴയ പോലീസ് അല്ല ; അന്തസ്സുയർത്താൻ പുതിയ തീരുമാനങ്ങൾ

തിരുവനന്തപുരം : അന്തസ്സുയർത്താൻ പുതിയ തീരുമാനങ്ങളുമായി കേരള പോലീസ് രംഗത്ത് ജനങ്ങളെ ഇനി മുതൽ സർ, സുഹൃത്ത്, സഹോദരൻ എന്നിങ്ങനെ മാത്രമേ പോലീസുകാർ വിളിക്കൂ. ആ വിളിയിലൂടെ ഉണ്ടാകുന്ന മാറ്റം വലുതാണെന്നു ഞങ്ങൾ തിരിച്ചറിയുന്നുവെന്നും പോലീസ് വ്യക്തമാക്കി.

പ്രതികളെയും പെറ്റിക്കേസിൽ പെടുന്നവരെ കൊടും ക്രിമിനലുകളെന്ന തരത്തിൽ കാണുന്ന മനോഭാവം ആരിലെങ്കിലും അവശേഷിക്കുന്നുവെങ്കിൽ ഉപേക്ഷിക്കും. ഇതിലൂടെ, കേരള പോലീസിന്റെ അന്തസ്സുയർത്തി സമൂഹത്തിന്റെ വിശ്വാസവും അംഗീകാരവും നേടുമെന്ന് കേരള പോലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.

Read also: മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മുണ്ടുടുത്ത് ഹെലിക്കോപ്റ്ററില്‍ കയറിയതിനെതിരെ മുരളി തുമ്മാരുകുടി

എഎസ്ഐ മുതൽ സർക്കിൾ ഇൻസ്പെക്ടർമാർ വരെയുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതാണു സംഘടന. മികവിൽ കേരള പോലീസ് മുന്നിലാണെങ്കിലും പെരുമാറ്റ രീതിയിൽ മാറ്റം വേണമെന്നും നീതി തേടി സ്റ്റേഷനിൽ എത്തുന്നവരോടു രാഷ്ട്രീയത്തിന്റെയും സമ്പത്തിന്റെയും അടിസ്ഥാനത്തിൽ വിവേചനം കാണിക്കരുതെന്നും പ്രമേയം ഓർമപ്പെടുത്തുന്നു.

പോലീസുകാർ ഇടപെടുന്നതു ശത്രുക്കളോടല്ല. ഇന്ത്യൻ പൗരൻമാരോടാണ്. അവരിൽ വ്യത്യസ്ത സ്വഭാവക്കാർ കാണും. എന്നാൽ, അവരോട് ഇടപഴകുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഒരു സ്വഭാവമേ ഉണ്ടാകാൻ പാടുള്ളൂ. ചരിത്രത്തിന്റെ ഭാഗമായ തെറ്റായ ചില പ്രവണതകൾ ആരിലെങ്കിലും ശേഷിക്കുന്നുവെങ്കിൽ ഇറക്കിവയ്ക്കണം. മൂന്നാംമുറ പൂർണമായി ഉപേക്ഷിച്ചേ പറ്റുവെന്നും പ്രമേയത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button