കൊച്ചി•പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുണ്ടുടുത്ത് ഹെലികോപ്റ്ററില്‍ കയറിയതിനെതിരെ ഐക്യരാഷ്ട്രസഭയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. ഹെലിക്കോപ്റ്ററില്‍ മുണ്ടും സാരിയും ഉടുത്ത് കയറുന്നത് സുരക്ഷിതമല്ലെന്ന് തുമ്മാരുകുടി പറഞ്ഞു.
മിക്കവാറും സമയം ഹെലിക്കോപ്റ്ററിൽ പങ്ക ചലിപ്പിച്ച് തുടങ്ങിയിട്ടാണ് ആള് കയറുന്നത്, പങ്ക നിൽക്കുന്നതിന് മുൻപ് ആളിറങ്ങുകയും ചെയ്യും. മുണ്ട് പോലെ ലൂസ് ആയ വസ്ത്രം കാറ്റിൽ ദേഹത്ത് നിന്ന് പറന്നു പോകും, സ്വാഭാവികമായി, റിഫ്ലക്സ് ആക്ഷൻ വഴി അതിനെ പിടിക്കാൻ നമ്മൾ പുറകെ പോകും ഒടുവില്‍ പുറകിലെ പങ്കയില്‍ അകപ്പെട്ട് അപകടം സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുമ്മാരുകുടിയുടെ കുറിപ്പില്‍ നിന്ന്
ഒരു കാര്യം കൂടി പറഞ്ഞോട്ടെ. ഹെലികോപ്റ്ററിൽ മുണ്ടുടുത്ത് കയറുന്നത് സുരക്ഷിതമല്ല, സാരിയുടെ കാര്യവും അങ്ങനെ തന്നെ. മിക്കവാറും സമയം ഹെലിക്കോപ്റ്ററിൽ പങ്ക ചലിപ്പിച്ച് തുടങ്ങിയിട്ടാണ് ആള് കയറുന്നത്, പങ്ക നിൽക്കുന്നതിന് മുൻപ് ആളിറങ്ങുകയും ചെയ്യും. മുണ്ട് പോലെ ലൂസ് ആയ വസ്ത്രം കാറ്റിൽ ദേഹത്ത് നിന്ന് പറന്നു പോകും, സ്വാഭാവികമായി, റിഫ്ലക്സ് ആക്ഷൻ വഴി അതിനെ പിടിക്കാൻ നമ്മൾ പുറകെ പോകും, പിറകിലെ പങ്കയിൽ പെട്ട് കബാബാകും. ഒരു തൊപ്പി പോലും വക്കാൻ സുരക്ഷാ സംവിധാനം ഞങ്ങളെ അനുവദിക്കാറില്ല. ഹെൽമെറ്റ് ഉണ്ടെങ്കിൽ അതിൻ്റെ സ്ട്രാപ്പ് ഇട്ടേ ഹെലികോപ്ടറിന്റെ അടുത്ത് പോകാൻ പറ്റൂ. ഇത്തവണ കുഴപ്പം ഉണ്ടാകാതിരുന്നത് നല്ലത്, പക്ഷെ ഇനി ഒരു അവസരം ഉണ്ടായാൽ ഇക്കാര്യം മുണ്ടും സാരിയും ഷാളും ഒക്കെ ഉള്ളവർ ശ്രദ്ധിക്കണം,
Post Your Comments