Jobs & Vacancies

അപ്രന്റീസ് ട്രെയിനിംഗിന് അവസരം

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ടെക്‌നീഷ്യന്‍ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ചെന്നെയിലെ ഭക്ഷിണ മേഖലാ ബോര്‍ഡ് ഓഫ് അപ്രിന്റീസ്ഷിപ്പ് ട്രെയിനിംഗും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരിയിലെ സൂപ്പര്‍വൈസറി ഡെവലപ്‌മെന്റ് സെന്ററും സംയുക്തമായി, കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ ആഗസ്റ്റ് 18ന് വാക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും. 1000 ഒഴിവുകള്‍ പ്രതീക്ഷിക്കുന്നു.

പോളിടെക്‌നിക് ഡിപ്ലോമ നേടി മൂന്നു വര്‍ഷം കഴിയാത്തവര്‍ക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. സൂപ്പര്‍വൈസറി ഡെവലപ്‌മെന്റ് സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഇന്റര്‍വ്യൂവിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. 3542 രൂപയാണ് കുറഞ്ഞ പ്രതിമാസ സ്റ്റൈപന്റ് ട്രെയിനിംഗിന് ശേഷം കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റ് അഖിലേന്ത്യാതലത്തില്‍ തൊഴില്‍പരിചയമായി പരിഗണിച്ചിട്ടുണ്ട്. കൂടാതെ ട്രെയിനിംഗ് കാലത്തുള്ള പ്രാവീണ്യം കണക്കിലെടുത്ത് പല സ്ഥാപനങ്ങളും സ്ഥിരം ജോലിക്കും അവസരമൊരുക്കും. സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക് ലിസ്റ്റുകളുടെയും ഒറിജനലും മൂന്നു കോപ്പികളും വിശദമായ ബയോഡേറ്റയുടെ മൂന്ന് കോപ്പികളും സഹിതം 18ന് രാവിലെ ഒമ്പതിന് തെരഞ്ഞെടുപ്പ് കേന്ദ്രത്തില്‍ ഹാജരാകണം. സൂപ്പര്‍വൈസറി ഡവലപ്‌മെന്റ് സെന്ററില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഇന്റര്‍വ്യൂ തീയതിക്കു മുമ്പായി രജിസ്റ്റര്‍ ചെയ്യണം. അപേക്ഷാ ഫോമും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങളും www.sdcentre.org ല്‍ ലഭിക്കും. ഇന്റര്‍വ്യൂ നടക്കുന്ന ദിവസം രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കില്ല. എസ്.ഡി സെന്റര്‍ നല്‍കുന്ന രജിസ്‌ട്രേഷന്‍ കാര്‍ഡോ ഇമെയില്‍ പ്രിന്റോ ഇന്റര്‍വ്യൂവിന് വരുമ്പോള്‍ നിര്‍ബന്ധമായും കൊണ്ടുവരണം. ബോര്‍ഡ് ഓഫ് അപ്രന്റീസ് ട്രെയിനിംഗിന്റെ നാഷണല്‍ വെബ്‌പോര്‍ട്ടല്‍ ആയ www.mhrdnats.gov.in ല്‍ രജിസ്റ്റര്‍ ചെയ്തവര്‍ അതിന്റെ പ്രിന്റ് ഔട്ട് കൊണ്ടു വന്നാലും പരിഗണിക്കും.

പങ്കെടുക്കുന്ന കമ്പനികളുടെയും ഒഴിവുകളുടെയും വിവരങ്ങള്‍ www.sdcentre.org എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇന്റര്‍വ്യൂവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൈറ്റില്‍ അപ്പപ്പോള്‍ പ്രസിദ്ധപ്പെടുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button