KeralaLatest News

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം : സംസ്ഥാനത്തു കനത്ത മഴയെ തുടരുന്നതിനാൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. വയനാട് ജില്ലയില്‍ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഒ​ഴി​കെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തിങ്കളാഴ്ച്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ,കോഴിക്കോട് ജി​ല്ല​ക​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്കും നാളെ അവധിയാണ്. എറണാകുളം പ​റ​വൂ​ർ താ​ലൂ​ക്കി​ൽ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നാ​ളെ അ​വ​ധി​ പ്രഖ്യാപിച്ചു.

Also readകനത്തമഴയും വെള്ളപ്പൊക്കവും; ദുരിതമനുഭവിച്ച കേരളത്തിലെ ജനങ്ങള്‍ക്ക് സഹായവുമായി സുഷമ സ്വരാജ്

കുട്ടനാട് താലൂക്കിലെ തലവടി,പുളിങ്കുന്ന്,മുട്ടാർ,കൈനകരി പഞ്ചായത്തുകളിൽ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഒഴികെയുള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും, ഇടുക്കി, ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിലെ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളേജ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും,നിലമ്പൂർ താലൂക്കിൽ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button