ബെംഗളൂരു : വീട്ടുകാർ വിവാഹത്തിന് എതിർത്തതിനെ തുടർന്ന് ഫേസ്ബുക്ക് ലൈവിലൂടെ കമിതാക്കൾ കല്യാണം കഴിച്ചു. കര്‍ണാടകയിലെ തുംകുരു ജില്ലയിലാണ് സംഭവം. മധുഗിരി സ്വദേശികളായ കിരണ്‍ കുമാറും അഞ്ജനയുമാണ് ഹെസാര്‍ഗട്ടയിലെ ഒരു ക്ഷേത്രത്തില്‍ വെച്ച് ഫെയ്സ്ബുക്കിലൂടെ ലൈവ് സ്ട്രീം ചെയ്തത് വിവാഹിതരായത്.
ബിസിനസുകാരനായ കിരണ്‍ കുമാറും ബികോം രണ്ടാംവര്‍ഷം വിദ്യാര്‍ഥിനിയായ അഞ്ജനയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വീട്ടുകാരോട് വിവാഹം നടത്തിക്കൊടുക്കാൻ ആവിശ്യപെട്ടെങ്കിലും വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതിനാൽ ഇരുവരുടെയും കുടുംബാംഗങ്ങള്‍ ആവശ്യം അംഗീകരിച്ചില്ല. തുടർന്നാണ് ഇവരിരുവരും ക്ഷേത്രത്തിൽ വെച്ച് വിവാഹിതരാകാൻ തീരുമാനിച്ചത്.
Read also:ഷിക്കാഗോ കലാക്ഷേത്ര: ഇത്തവണ ഓണാഘോഷത്തിന് പഞ്ചാരിമേളം അരങ്ങേറ്റവും
അഞ്ജനയെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പ്രായപൂർത്തിയായ പെണ്‍കുട്ടിയുടെ വിവാഹം തടയാനാകില്ലയെന്നായിരുന്നു പോലീസിന്റെ പ്രതികരണം.
കുടുംബങ്ങളുടെ സമ്മതത്തോടെ തന്നെ വിവാഹം ചെയ്യണമെന്നായിരുന്നു ആഗ്രഹം. മറ്റൊരു മാർഗവുമില്ലാത്തതിനാലാണ് ഇങ്ങനൊരു വിവാഹം ചെയ്തതെന്ന് കിരൺ കുമാർ പറഞ്ഞു.
Post Your Comments