കാശ്മീരിന്റെ ചരിത്രത്തില്‍ ആദ്യമായി വനിതാ ചീഫ് ജസ്റ്റിസ് ചുമതലയേറ്റു. ഗീതാ മിത്തലാണ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. ശ്രീനഗറില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ നരീന്ദര്‍നാദ് വോഹ്റ ഗീതാ മിത്തലിന് സത്യവാചകം ചൊല്ലികൊടുത്തു.
Read also: കേരളാ ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്
ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ടിച്ച് വരികയായിരുന്ന ഗീതാ മിത്തല്‍ ഡല്‍ഹിയിലെ ക്യാമ്പസ് ലോ സെന്റ്‌ററില്‍ നിന്നാണ് നിയമബിരുദം നേടിയത്. 2004ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായിരുന്നു . 2017ലാണ് ഡല്‍ഹി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റത്. കലാപങ്ങളിലെ ഇരകള്‍ക്കുളള നഷ്ടപരിഹാരം, സായുധ സേനയിലെ വനിതാ അംഗങ്ങള്‍ക്ക് വിവാഹം കഴിക്കാനുളള അവകാശം തുടങ്ങിയ നിരവധി സുപ്രധാനപരമായ വിഷയങ്ങളില്‍ മിത്തല്‍ വിധി പ്രസ്താവിച്ചിട്ടുണ്ട്.
Post Your Comments