Latest NewsKeralaNews

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്.വി ഭട്ടി നിയമിതനായി

തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്.വി ഭട്ടിയെ നിയമിച്ചു. നിലവിൽ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായാണ് പ്രവർത്തിച്ചിരുന്നത്. കേന്ദ്ര നിയമ മന്ത്രാലയമാണ് ഔദ്യോഗികമായി ഉത്തരവ് പുറത്തിറക്കിയത്.

കഴിഞ്ഞ വർഷമായിരുന്നു അദ്ദേഹം കേരളാ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിതനാവുന്നത്. രാഷ്‌ട്രപതിയായിരുന്നു ഇദ്ദേഹത്തിന്റെ നിയമനത്തിന് സാധുത നൽകിയത്. സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് ആയി സേവനമനുഷ്ഠിച്ചിരുന്ന എസ്.വി ഭട്ടിയെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായാണ് ശുപാർശ ചെയ്തത്.

എന്നാൽ ആക്ടിങ് ചീഫ് ജസ്റ്റിസായാണ് നിയമനം നൽകിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ ചീറ്റൂർ സ്വദേശിയായ ഇദ്ദേഹം 2019 മുതൽ കേരളാ ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ഠിച്ചു വരികയാണ്. ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് മണികുമാർ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് ജസ്റ്റിസ് ഭട്ടിയുടെ നിയമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button