ന്യൂഡൽഹി: ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് എന്‍.വി രമണ ഇന്ന് വിരമിക്കും. അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് നാളെ സ്ഥാനാരോഹണം ചെയ്യും. ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് യു.യു ലളിത്. രമണ കഴിഞ്ഞാല്‍ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് നിലവിൽ ജസ്റ്റിസ് ലളിത്.
അടുത്ത നവംബര്‍ 8 വരെയാണ് ജസ്റ്റിസ് യു യു ലളിത് ചീഫ് ജസ്റ്റിസ് ആയി പ്രവര്‍ത്തിക്കുക. രാജ്യത്തെ 48ആം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍.വി. രമണ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നാണ്. രാഷ്ട്രപതി ഭവനില്‍ കനത്ത കൊവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു ചടങ്ങ്.
Post Your Comments