Latest NewsGulf

സന്ദർശക വിസാ കാലാവധി പ്രത്യേക സാഹചര്യങ്ങളിൽ നീട്ടാം

മാനുഷിക പരിഗണന അനിവാര്യമായ സാഹചര്യങ്ങളിൽ

കുവൈറ്റ് സിറ്റി : ഇനി അടിയന്തര സാഹചര്യങ്ങളിൽ സന്ദർശക വിസ നീട്ടാം. പൗരത്വ-പാസ്പോർട്ട് വിഭാഗം അസി. അണ്ടർസെക്രട്ടറി മേജർ ജനറൽ ഷെയ്ഖ് ഫൈസൽ അൽ നവാഫ് അൽ സബാഹ് ആണ് ഈ വിവരം അറിയിച്ചത്. ആരോഗ്യപരമായ കാരണങ്ങൾ ഉണ്ടെങ്കിൽ മാനുഷിക പരിഗണനയിലാകും കാലാവധി നീട്ടിനൽകൽ. നിശ്ചിത ഫീസ് ഈടാക്കിക്കൊണ്ടായിരിക്കണം കാലാവധി ദീർഘിപ്പിച്ചുകൊടുക്കേണ്ടതെന്നും താമസകാര്യ വകുപ്പിന്റെ വിവിധ മേഖലാ ഓഫിസുകളിലേക്ക് അയച്ച സർക്കുലറിൽ അദ്ദേഹം വ്യക്തമാക്കി.

ALSO READ: ഭിക്ഷാടനം : കുവൈറ്റിൽ നിരവധി പേർ പിടിയിൽ

നേരത്തേ ആശ്രിത സന്ദർശക വിസ യിൽ വരുന്ന മാതാപിതാക്കൾ, മക്കൾ, ഭാര്യ/ഭർത്താവ് എന്നിവർക്ക് മൂന്നുമാസം വരെയായിരുന്നു കുവൈറ്റിൽ താമസിക്കുന്നതിനുള്ള കാലാവധി. മറ്റു വിഭാഗങ്ങളിൽ‌പ്പെട്ടവർക്ക് ഒരുമാസവുമാണ് കാലാവധി.മാനുഷിക പരിഗണന അനിവാര്യമായ സാഹചര്യങ്ങളിൽ രണ്ടാഴ്ചത്തേക്ക് വീസ പുതുക്കി നൽകാനാണ് പുതിയ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button