കുവൈറ്റ് : ഭിക്ഷാടനം നിരവധി പേർ കുവൈറ്റിൽ പിടിയിൽ. ഈ വർഷം അഞ്ചു മാസത്തിനിടെ 100 പേരെയാണ് ഭിക്ഷാടനവുമായി ബന്ധപെട്ടു പിടികൂടിയതെന്നും, ഇവരെ നാടുകടത്തുന്നതിനായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുകയും ചെയ്‌തിട്ടുണ്ടെന്നും മാൻപവർ അതോറിറ്റി വൃത്തങ്ങൾ അറിയിച്ചു. അതേസമയം ഈ കാലയളവിൽ 962 പേരെ താമസാനുമതി രേഖാനിയമം ലംഘിച്ചതിന് പിടികൂടിയിട്ടുണ്ട്.
431 പേർ തൊഴിൽനിയമ ലംഘനത്തിന് പിടിയിലായി. അവരിൽ 62പേർ ആശ്രിത വീസയിൽ ഉള്ളവരാണ്. നിയമലംഘനത്തിന് ഗാർഹിക തൊഴിൽ വീസയിലുള്ള 446പേര്‍ പിടിയിലായപ്പോള്‍ സന്ദർശക വീസയിൽ എത്തി നിയമം ലംഘിച്ച് രാജ്യത്ത് താമസിച്ചതിന് മൂന്നു പേര്‍ പിടിയിലായി.
Also read : ദുബായില്‍ ഈ കമ്പനികളില്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്നവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ വിസ റെഡി
Post Your Comments