മുംബെെ: സനാതന സൻസ്ത നേതാവിന്റെ വീട്ടിൽ നിന്ന് സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടികൂടി. സനാതന്‍ സന്‍സ്ത നേതാവ് വൈഭവ് റാവത്തിന്റെ വീട്ടിൽ മുംബൈ തീവ്രവാദ വിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് സഫോടക വസ്തുകൾ കണ്ടെത്തിയത്. വൈഭവ് റാവത്തിനെ അറസ്റ്റുചെയ്തു. മുംബൈ നലസോപരയിലുള്ള റൗത്തിന്റെ വീട്ടിൽ വൻ ആയുധശേഖരമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ പരിശോധന.
വൈഭവ് റാവുത്ത്(40), ശരദ് കലാസ്കര്‍(25), സുധാന്വ ഗോന്ധലേക്കര്(39) എന്നിവരാണു പിടിയിലായത്. ഹാജരാക്കി. അറസ്റ്റിനെ കുറിച്ചുള്ള വാർത്ത പുറത്തുവന്നതിന് പിന്നാലെ, റൗത്ത് സനാതന്‍ സന്‍സ്തയുടെ സജീവ പ്രവര്‍ത്തകനല്ലെന്ന വിശദീകരണവുമായി സംഘടന രംഗത്തെത്തി. സ്ഫോടക വസ്തുക്കൾ പിടികൂടിയെന്ന വാർത്ത തെറ്റാണെന്നും സംഘടനയുടെ അഭിഭാഷകന് സഞ്ജീവ് പുനലിക്കര്‍ പറഞ്ഞു.
നരേന്ദ്ര ദാബോല്‍ക്കര്‍ വധത്തിലും എം എം കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ വധവുമായി ബന്ധപ്പെട്ടും അറസ്റ്റിലായത് സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരാണ്.
Post Your Comments