അഹമ്മദാബാദ്: പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന ബോട്ട് പിടിച്ചെടുത്തു. ഇന്ത്യൻ തീരസംരക്ഷണസേനയും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ബോട്ട് പിടിയിലായത്.
ഗുജറാത്ത് എ.ടി.എസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പാകിസ്ഥാനി ഉടമസ്ഥതയിലുള്ള അൽ ഹുസൈനി എന്ന ബോട്ടാണ് മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ചിരുന്നത്. ബോട്ടിലുണ്ടായിരുന്ന ആറു പേരെ ഗുജറാത്ത് എ.ടി.എസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ നിന്നും 77 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. വിപണിയിൽ ഇതിന് 400 കോടി വിലമതിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മുന്ദ്ര തുറമുഖത്തെ 3,000 കിലോ ഹെറോയിൻ പിടിച്ച സംഭവത്തോടെയാണ് ഇന്ത്യയിലേക്കുള്ള മയക്കുമരുന്നു കടത്ത് വ്യാപകമാകുന്നതായി വാർത്തകൾ പുറത്തു വന്നത്. ഈ കേസിൽ, കഴിഞ്ഞ ആഴ്ച ഒരു അഫ്ഗാനിസ്ഥാൻ സ്വദേശിയെ ദേശീയ കുറ്റാന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments