ഡൽഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അംഗങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍ പാകിസ്ഥാന്‍ സ്വദേശിയാണെന്ന് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റിലായ ഇയാള്‍ ഇന്ത്യയില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതിയിട്ടതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അംഗങ്ങളുടെ ഈ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎഇയില്‍ നിന്നുമുള്ള ആളുകളുണ്ടെന്നും എടിഎസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. അംഗങ്ങളില്‍ പലരും വിദേശ രാജ്യങ്ങളിലേക്ക് പോകുകയും വിദേശത്ത് നിന്ന് ഒന്നിലധികം സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. നിലവില്‍ കണ്ടെത്തിയ വസ്തുതകളിൽ അന്വേഷണം നടക്കുകയാണെന്നും എടിഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 22 ന് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയിലെ അഞ്ച് അംഗങ്ങളെ എന്‍ഐഎ, മഹാരാഷ്ട്ര എടിഎസ്, ഇഡി എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകളുടെ ഹാര്‍ഡ് ഡിസ്‌ക്, ലാപ്ടോപ്പുകള്‍, ബാങ്ക് രേഖകള്‍ എന്നിവ അന്വേഷണത്തിനായി പിടിച്ചെടുത്ത ഉദ്യോഗസ്ഥര്‍ ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ സംശയാസ്പദമായ ഇടപാടുകള്‍ കണ്ടെത്തി.
Post Your Comments