
ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു ഓണക്കാലം കൂടി. ന്യൂജെന്‍ ഓണമായ ഇക്കാലത്ത് കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് നടന്‍ മനോജ് കെ ജയന്‍. ഓണം ഓണക്കോടികളുടെ കാലമാണ്. അതിനായി കാത്തിരുന്ന കുട്ടിക്കാലത്തെക്കുറിച്ച് താരം ഒരു അഭിമുഖത്തില്‍ പറയുന്നു.
കുറച്ചുപേരെയെങ്കിലും കേരളീയ വേഷത്തില്‍ നടക്കുന്നത് കാണാന്‍ കഴിയുന്ന കാലമാണ് ഓണമെന്നു താരം ഒരു അഭിമുഖത്തില്‍ പറയുന്നു. അല്ലെങ്കില്‍ പിന്നെയുള്ളത് കേരളപ്പിറവി ദിനമാണ്. കുട്ടിക്കാലത്തെ ഏറ്റവും വലിയ സന്തോഷങ്ങളില്‍ ഒന്നായിരുന്നു ഓണക്കോടിക്കായുള്ള കാത്തിരിപ്പെന്നു താരം പറയുന്നു. അച്ഛന്‍ സംഗീത പരിപാടികളുടെ തിരക്കിലായതിനാല്‍ അമ്മയാണ് എന്നും തനിക്ക് ഓണക്കോടി വാങ്ങിത്തന്നിരുന്നതെന്നും മനോജ് ഓര്‍ക്കുന്നു. ഒരുപാട് ഓണക്കോടികള്‍ തന്ന അമ്മ ഇന്ന് എന്നോടൊപ്പം ഇല്ലായെന്ന സങ്കടം ബാക്കിയാണെന്നും മനോജ് പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.
Post Your Comments