കുട്ടിക്കാലത്ത് ഓണത്തിന് ടിവിയില്‍ താരങ്ങളുടെ അഭിമുഖം കാണുമ്പോള്‍ തനിയ്ക്കും ഇതുപോലെ ഒരു അവസരം ലഭിയ്ക്കുമോ എന്ന് ആലോചിച്ചിരുന്നതായി നടന്‍ വിനയ് ഫോര്‍ട്ട് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു. വിനയ് ഫോര്ട്ടിന്റെ ഓണം ഓര്‍മ്മകളും വിശേഷങ്ങളും അറിയാം
താരത്തിന്റെ വാക്കുകള്‍.. ”കുട്ടിക്കാലത്ത് ഓണത്തിന് അതിരാവിലെ കുളിച്ച് ഓണക്കോടി ഉടുത്ത് അമ്പലത്തില്‍ പോകും. തിരികെ വരുന്നത് അമ്മുമ്മയുടെ വീട്ടിലേക്കാണ്. എന്റെ വീട്ടിനടുത്താണ് അമ്മുമ്മയുടെയും വീട്. അമ്മുമ്മയ്ക്ക് ഒമ്പത് മക്കളാണ്. അതുകൊണ്ട് ഒരുപാട് കസിന്‍സുണ്ട്. ഞങ്ങളൊരുമിച്ച് അത്തപ്പൂക്കളം ഇടുന്നതും ഭക്ഷണം കഴിക്കുന്നതും ബീച്ചില്‍ പോകുന്നതും എല്ലാം ഓര്‍മ്മകളാണ്….ഓണം എന്നു പറയുമ്പോള്‍ ആകെ നഷ്ടബോധം തോന്നുന്നത് അമ്മുമ്മയുടെ മരണമാണ്. എന്നെ സംബന്ധിച്ച് അമ്മുമ്മ എനിക്ക് വളരെ പ്രധാനമാണ്. കുട്ടിക്കാലത്തെ ഓണവുമായി ബന്ധപ്പെട്ട ഓര്‍മ്മകളെല്ലാം അമ്മുമ്മയുമായി ബന്ധപ്പെട്ടതാണ്. അമ്മുമ്മ മരിച്ചിട്ട് ഒരു വര്‍ഷം ആകുന്നു. പ്രായമായാണ് മരിച്ചത്. നമ്മളും മരണപ്പെടും….അമ്മമ്മയുടെ മരണവും ഇതിന്റെ ഭാഗമാണ്. എന്നാലും അമ്മുമ്മ പോയതിന്റെ നഷ്ടബോധമുണ്ട്. ആ ഒരു നഷ്ടബോധം മാത്രമെയുള്ളു മനസ്സില്‍.”
Post Your Comments