Onam

നിലത്തിരുന്ന് ചമ്രം പടിഞ്ഞിരുന്ന് കഴിക്കുന്ന സദ്യ

താരങ്ങള്‍ എന്നും തിരക്കിലാണ്. പലപ്പോഴും ഓണം പോലുള്ള വിശേഷ ദിനങ്ങള്‍ ഷൂട്ടിംഗ് സെറ്റില്‍ ആഘോഷിക്കാറുണ്ട്. അത്തരം അനുഭവങ്ങള്‍ പല നടീനടന്മാരും പങ്കുവയ്ക്കാറുമുണ്ട്. യുവ നടിമാരില്‍ ശ്രദ്ധേയയായ മിയ ഓണ വിശേഷങ്ങളും ഓര്‍മ്മകളും പങ്കുവയ്ക്കുന്നു.

ഓണത്തിന് അത്തപ്പൂക്കളം ഇട്ട് സദ്യ ഒക്കെ ഒരുക്കാറുണ്ട്. പക്ഷേ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി സെറ്റിലാണ് ഓണം ആഘോഷിച്ചത്. വീട്ടില്‍ ആഘോഷിയ്ക്കുന്നതും സെറ്റില്‍ ആഘോഷിയ്ക്കുന്നതും ഇഷ്ടമാണ്. വീട്ടിലാണെങ്കില്‍ അംഗങ്ങള്‍ കുറവായിരിക്കും ഞാനും പപ്പയും മമ്മിയും പിന്നെ ചേച്ചിയും. നമ്മള്‍ നാലു പേരില്‍ ഒതുങ്ങുന്ന ആഘോഷം ലൊക്കേഷനില്‍ ആകുമ്പോള്‍ അത് കൂടുമല്ലോ. എല്ലാവരും ഒന്നിച്ചിരുന്ന് ഓണസദ്യ കഴിക്കുന്നതും ഓണക്കോടി കൊടുക്കലുമെല്ലാം നല്ലൊരു അനുഭവമാണ്. ഒന്ന് കുടുംബത്തോടൊപ്പമാണെങ്കില്‍ മറ്റൊന്ന് കൊളീഗ്സിനൊപ്പമാണല്ലോ…രണ്ടും രണ്ടാണല്ലോ….

സദ്യ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒന്നാണ്. വീട്ടിലാണെങ്കില്‍ നിലത്തിരുന്ന് ചമ്രം പടിഞ്ഞിരുന്ന് തന്നെ സദ്യ കഴിക്കും. മമ്മിയാണ് പാചകം. ഞങ്ങള്‍ സഹായിക്കും. പത്തുകൂട്ടം കറിയുണ്ടാകും. അവസാന വര്‍ഷത്തെ ഓണം വീട്ടിലായിരുന്നു. ചേച്ചിയും കുടുംബവും ഉണ്ടായിരുന്നു. ചേച്ചിക്ക് രണ്ടു മക്കളാണ്. കുറേ നാളുകള്‍ക്ക് ശേഷം വീട്ടില്‍ ഇലയിട്ട് എല്ലാവരും നിരന്നിരുന്ന് സദ്യ കഴിച്ചു. ചേച്ചിയുടെ മക്കള്‍ ഉള്ളത് കൊണ്ട് നല്ല രസമായിരുന്നു.

ചിങ്ങം ഒന്നു മുതല്‍ എല്ലാവരും സന്തോഷമായിരിക്കും. ഇപ്പോള്‍ ഓണക്കോടിക്ക് പ്രത്യേകത ഇല്ലാതായി. അച്ഛനും അമ്മയും പറയുന്നത് കേട്ടിട്ടുണ്ട്. അവരുടെ കുട്ടിക്കാലത്ത് ഓണം വിഷു എന്നീ പ്രത്യേക ദിനങ്ങളില്‍ മാത്രമാകും ഓണക്കോടി വാങ്ങികൊടുക്കുക. വര്‍ഷത്തില്‍ ഒരിക്കല്‍ കിട്ടുന്ന വേഷം. കാത്തിരുന്ന് കിട്ടുന്ന വസ്ത്രങ്ങള്‍ക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നെന്ന് അച്ഛനും അമ്മയും പറയാറുണ്ട്. പക്ഷേ നമ്മുടെ കാര്യം അങ്ങനെയല്ലല്ലോ….ഇടയ്ക്കിടയ്ക്ക് പോയി വാങ്ങുമല്ലോ. അതുകൊണ്ട് ഓണക്കോടി ലഭിയ്ക്കാനായി കാത്തിരിയ്ക്കുന്നതിന്റെ ഫീല്‍ അനുഭവിച്ചറിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button