Festivals

ഇരവിപേരൂർ പഞ്ചായത്ത്, രാജ്യത്തെ ആദ്യ സൗജന്യ വൈ-ഫൈ ഗ്രാമം

4,17,000 രൂപ അടങ്കൽ വരുന്ന വൈ-ഫൈ പദ്ധതി ആക്ടീവ് ഇൻഫോകോം എന്ന സ്ഥാപനത്തിന്റെ

ഇരവിപേരൂർ:ഒരു കിലോമീറ്ററിനിടെ അഞ്ചിടത്ത് സൗജന്യ വൈ-ഫൈ പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ ഗ്രാമപഞ്ചായത്തെന്ന ബഹുമതി ഇരവിപേരൂരിന് സ്വന്തമാണ് . വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സൗജന്യ വൈ-ഫൈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഗ്രാമീണ മേഖലയിൽ ഇന്റർനെറ്റ് സേവനം സൗജന്യമായി ലഭ്യമാക്കാനുള്ള യത്‌നത്തിൽ ഇത്രയധികം സ്ഥലങ്ങളിൽ വൈ-ഫൈ സേവനം ലഭ്യമാകുന്നത് രാജ്യത്ത് ഇതാദ്യമായാണ്

പഞ്ചായത്ത് ആസ്ഥാനമായ കോഴിമല, ഗ്രാമവിജ്ഞാനകേന്ദ്രം വള്ളംകുളം, ആയുർവേദ ഡിസ്പൻസറി നന്നൂർ, ഓതറ പ്രാഥമികാരോഗ്യകേന്ദ്രം, ചിൽഡ്രൻസ് പാർക്ക് എന്നീ സ്ഥലങ്ങളിലായാണ് വൈ-ഫൈ ഹോട്ട്‌സ്‌പോട്ട് സ്ഥാപിച്ച് പ്രവർത്തനം തുടങ്ങിയിരുന്നത്. പഞ്ചായത്തിലെ സേവനങ്ങൾക്ക് ഏർപ്പെടുത്തിയ ഇ-ഗവേണൻസ് സംവിധാനം കൂടുതൽ പേർക്ക് പ്രാപ്യമാകുന്നതിലേക്കാണ് സൗജന്യ വൈ-ഫൈ പദ്ധതി. ഇതോടൊപ്പം ഇ-സാക്ഷരതയും പഞ്ചായത്തിൽ ആരംഭിച്ചിരുന്ന് . പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ സഹായത്തോടെ ടാബ്‌ലറ്റ് കമ്പ്യൂട്ടർ ഉപയോഗിച്ചാണ് ഇ-സാക്ഷരത പദ്ധതി നടപ്പാക്കിയിരുന്നത്.

4,17,000 രൂപ അടങ്കൽ വരുന്ന വൈ-ഫൈ പദ്ധതി ആക്ടീവ് ഇൻഫോകോം എന്ന സ്ഥാപനത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് നടപ്പാക്കിയത്. വൈ-ഫൈ സേവനത്തിനായി ഇന്റർനെറ്റ് ബ്രൗസ് ചെയ്യുമ്പോൾ ആദ്യം വരുന്ന പേജിൽ ഫോൺ നമ്പർ ആവശ്യപ്പെടും. ഫോൺ നമ്പരിലേക്ക് ലഭിക്കുന്ന നാലക്ക കോഡ് ഉപയോഗിക്കുമ്പോൾ വൈ-ഫൈ സേവനം ലഭ്യമാകും. നിശ്ചിത സമയത്തിന് ശേഷം വൈ-ഫൈ വിഛേദിക്കപ്പെടുക്കയും പുതിയ കോഡ് നമ്പരിലൂടെ വീണ്ടും കണക്ഷൻ നേടുകയും വേണം. ബംഗളൂരുവിലാണ് രാജ്യത്ത് ഇതേ മാതൃകയിൽ ആദ്യമായി സൗജന്യ വൈ-ഫൈ സേവനം ലഭ്യമായത്. സൗജന്യ വൈ-ഫൈ ആവശ്യപ്പെടുന്നവരുടെ മൊബൈലിൽ ഉപയോക്താവിനെ തിരിച്ചറിയുന്ന കോഡ് നമ്പർ സന്ദേശം രേഖപ്പെടുത്തുന്നതുവരെ ഇന്റർനെറ്റ് ബ്രൗസറിൽ പരസ്യം പ്രദർശിപ്പിച്ച് വരുമാനും നേടാനും കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button