ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗീന് തുടക്കം കുറിച്ചുള്ള ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിജയം. 2015-16 ലീഗ് ചാംപ്യന്മാരായ ലെസ്റ്ററിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ കടുത്ത പോരാട്ടത്തിലൂടെ കീഴടക്കിയത്.മാഞ്ചസ്റ്ററിന് വേണ്ടി പോള്‍ പോഗ്ബ, ലുക്ക് ഷോ എന്നിവര്‍ ഓരോ ഗോൾ വീതവും ഇൻജുറി ടൈമിൽ ലെസ്റ്ററിന് വേണ്ടി ജെയ്മി വാര്‍ഡി ഒരു ഗോളും നേടി.
മൂന്നാം മിനിറ്റില്‍ തന്നെ ആതിഥേയരായ യുണൈറ്റഡ് ആദ്യ ഗോൾ നേടി. പോഗ്ബയുടെ പെനാൽറ്റി ഗോളിലൂടെ തുടക്കം യുണൈറ്റഡിന് അനുകൂലമായി. ആദ്യ പകുതിയില്‍ ലെസ്റ്റര്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഗോളുകൾ ഒന്നും തന്നെ നേടാനായില്ല.
Read also:അങ്കമാലി ഡയറീസിന് റീമേക്ക് : കോലാപൂര്‍ ഡയറീസ് വരുന്നു
രണ്ടാം പകുതിയിൽ മികച്ച മത്സരം പുറത്തെടുത്ത മാഞ്ചസ്റ്റര്‍ 82ാം മിനിറ്റിൽ രണ്ടാം ഗോൾ നേടി. സ്പാനിഷ് താരം മാറ്റയുടെ പാസില്‍ നിന്ന് ഇംഗ്ലീഷ് താരം ലൂക്ക് ഷാ ബോളിനെ വലയ്ക്കുള്ളിലെത്തിച്ചു.ലോകകപ്പില്‍ നിറം മങ്ങിയ ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. 29–ാം മിനിറ്റിൽ ലെസ്റ്റർ നിരയിലെ ജയിംസ് മാഡിസൻ ഗോളിനടുത്തെത്തിയെങ്കിലും മാഞ്ചസ്റ്റർ ഗോൾകീപ്പർ ഡി ഗിയയുടെ സേവ് രക്ഷയായി.
അവസാന നിമിഷങ്ങളില്‍ വാര്‍ഡിയും സംഘവും നന്നായി കളിച്ചെങ്കിലും ഇൻജുറി ടൈമിലെ ഒരുഗോള്‍ മാത്രമാണ് തിരിച്ചടിക്കാന്‍ സാധിച്ചത്.
Post Your Comments