Latest NewsCinema

അങ്കമാലി ഡയറീസിന് റീമേക്ക് : കോലാപൂര്‍ ഡയറീസ് വരുന്നു

അഭിനേതാക്കളെയും മറ്റ് സാങ്കേതിക പ്രവര്‍ത്തകരെയും സംബന്ധിച്ച വിവരങ്ങള്‍ക്കായ് കാത്തിരിക്കുകയാണ് പ്രേക്ഷകർ

നിരവധി പുരസ്കാരങ്ങളും പ്രേക്ഷകപ്രീതിയും നേടിയ അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പല്ലിശ്ശേരി ചിത്രത്തിന് റീമേക്ക് വരുന്നു. മറാത്തയിലേക്കാണ് ചിത്രം റീമേക്ക് ചെയ്യുന്നത്.

ഗായകന്‍, സംഗീത സംവിധായകന്‍ എന്ന നിലകളില്‍ കൂടി ശ്രദ്ധിക്കപ്പെട്ട മറാത്തി സംവിധായകന്‍ അവധൂത് ഗുപ്തെയും വജീര്‍ സിംഗും ചേര്‍ന്നാണ് ‘കോലാപൂര്‍ ഡയറീസ്’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വാർത്ത ട്വിറ്ററിലൂടെ പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് അറിയിച്ചത്.

Read also:മോഹൻലാലിന് നേരെ തോക്കുചൂണ്ടിയ സംഭവം; അലന്‍സിയർ മറുപടി പറയണമെന്ന് അമ്മ

ചെമ്പൻ വിനോദ് എഴുതി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത് അങ്കമാലി ഡയറീസിൽ 86 ഓളം പുതുമുഖങ്ങളെയാണ് അണിനിരത്തിയിരുന്നത്. ചിത്രത്തിലൂടെ ശ്രദ്ധേയമായ ആന്‍റണി വര്‍ഗീസും അപ്പാനി ശരത്തും ലിച്ചിയും ടിറ്റോ വില്‍സണുമൊക്കെ ഇന്ന് മലയാളികളുടെ പ്രിയ താരങ്ങളാണ്.

കോലാപൂര്‍ ഡയറീസിന്റെ ചിത്രീകരണം അവസാന ഷെഡ്യൂളിലേക്ക് കടന്നു എന്നാണ് സൂചനകൾ. അഭിനേതാക്കളെയും മറ്റ് സാങ്കേതിക പ്രവര്‍ത്തകരെയും സംബന്ധിച്ച വിവരങ്ങള്‍ക്കായ് കാത്തിരിക്കുകയാണ് പ്രേക്ഷകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button