ആഗസ്റ്റ് 15 ആം തീയതി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 120 കോടി ഭാരതീയരില്‍ ഭൂരിഭാഗം പേര്‍ക്കും അറിയാത്ത ഒരു വസ്തുതയുണ്ട്. നമ്മുടെ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യദിനമായി ഈ പ്രത്യേക ദിവസം തന്നെ എന്തുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ടു എന്ന വസ്തുത. ആഗസ്റ്റ് 14 ആയപ്പോള്‍ ഇന്ത്യയില്‍ നില്‍ക്കക്കള്ളിയില്ലാതെ വന്ന ബ്രിട്ടീഷുകാര്‍ പാതിരാത്രി സ്വാതന്ത്ര്യം കൊടുത്തിട്ട് രായ്ക്കുരാമാനം നാടുവിട്ടു എന്നായിരിക്കും മിക്ക ഇന്ത്യാക്കാരുടെയും ധാരണ. എന്നാല്‍ സത്യം ഇതല്ല. ഇന്ത്യ ഏതു ദിവസം സ്വതന്ത്രമാകണം എന്നു തീരുമാനിച്ചതുപോലും ബ്രിട്ടീഷുകാരാണ്. അതിന് അവര്‍ തീരുമാനിച്ച തീയതിയാകട്ടെ ആത്മാഭിമാനമുള്ള ഏതൊരു ഇന്ത്യാക്കാരനെയും ലജ്ജിപ്പിക്കുന്നതും.
ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി ആയിരുന്ന മൗണ്ട്ബാറ്റന്‍ പ്രഭു ആണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കാനുള്ള ദിവസമായി ആഗസ്റ്റ് 15 തീരുമാനിച്ചത്. ഈ ദിവസത്തിന്റെ പ്രത്യേകത എന്തെന്നല്ലേ? ഈ ദിവസമാണ് രണ്ടാം ലോകമഹായുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള സഖ്യസേനയ്ക്ക് മുന്‍പില്‍ ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ച ദിവസം. ഗ്യോകുവോന്‍ ഹോസോ (Gyokuonhoso) എന്നാണ് 1945 ആഗസ്റ്റ് 15ലെ ചരിത്രപ്രസിദ്ധമായ ആ കീഴടങ്ങല്‍ അറിയപ്പെടുന്നത്.
ജപ്പാന്റെ കീഴടങ്ങല്‍ പ്രഖ്യാപിച്ച ദിവസത്തിന്റെ ഓര്‍മ്മയ്ക്കാണ് രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം അതേ ദിവസം തന്നെ മൗണ്ട്ബാറ്റന്‍ പ്രഭു ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കാനുള്ള ദിവസമായി തെരഞ്ഞെടുത്തത്.
1947 ആഗസ്റ്റ് 15നു ശേഷവും ബ്രിട്ടീഷുകാരന്‍ തന്നെയാണ് ഇന്ത്യ ഭരിച്ചത്. ഇന്ത്യയുടെ പരമാധികാരിയായി മൗണ്ട്ബാറ്റന്‍ പ്രഭു അധികാരത്തില്‍ തുടര്‍ന്നു. ചുരുക്കിപ്പറഞ്ഞാല്‍ 1947നു ശേഷവും ഇന്ത്യ ബ്രിട്ടീഷുകാരന്റെ കടിഞ്ഞാണില്‍ത്തന്നെ ആയിരുന്നു എന്നര്‍ത്ഥം. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായത് 1950 ജനുവരി 26ന് സ്വന്തം ഭരണഘടനയോടു കൂടി ഇന്ത്യ ഒരു റിപ്പബ്ലിക് ആയി മാറിയപ്പോഴാണ്.
Post Your Comments