സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ് പട്ടങ്ങള്‍. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച ദിവസങ്ങളില്‍ വര്‍ണശഭളമായ പട്ടങ്ങള്‍ കാണാം. ചുവപ്പും, വെള്ളയും, പച്ചയും നിറങ്ങളില്‍ ഇന്ത്യന്‍ ത്രിവര്‍ണ പതാകയിലെ നിറങ്ങളാണ് കൂടുതലായും ഉണ്ടാവുക. സ്വാതന്ത്യ ദിനത്തില്‍ ഇവയെല്ലാം ആകാശത്ത് പറന്നു നടക്കും. പ്രായ ഭേദമന്യേ കുട്ടികളും മുതിര്‍ന്നവരും ഈ പട്ടം പറത്തലില്‍ പങ്ക് ചേരും.
എന്നാല്‍ എന്തിനാണ് സ്വാതന്ത്ര്യ ദിനത്തില്‍ പട്ടം പറത്തുന്നത് എന്നറിയാമോ? അതിനു പിന്നില്‍ വലിയൊരു ചരിത്രം തന്നെയുണ്ട്. 1927 ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള പ്രതിഷേധമായി ആകാശം നിറയെ പട്ടം പറത്തിയാണ് ഇതിനു തുടക്കം കുറിച്ചത്. സൈമണ്‍ കമ്മീഷനെതിരെ ‘സൈമണ്‍,ഗോ ബാക്ക്’ തുടങ്ങിയ മുദ്രവാക്യങ്ങളും മറ്റും എഴുതിയാണ് പട്ടം പറത്തിയിരുന്നത്. പ്രതിഷേധത്തിനുള്ള മാധ്യമമായിട്ടാണ് പട്ടം ഉപയോഗിച്ചിരുന്നത്. അതുകൊണ്ടാണ് സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ പട്ടം ഇന്നും മുടങ്ങാതെ പറത്തുന്നത്. ഡല്‍ഹി,ലക്‌നൗ,മുരാദാബാദ്,ബരേലി തുടങ്ങിയ സ്ഥലങ്ങളില്‍ ഇതൊരു വലിയ ആഘോഷമായി തന്നെ കൊണ്ടാടുന്നുണ്ട്. പട്ടങ്ങള്‍ നിര്‍മ്മിക്കുന്ന തൊഴിലാളികള്‍ക്ക നല്ലൊരു വരുമാനവും ഈ ദിവസങ്ങളില്‍ ഉണ്ടാകുന്നു.
പട്ടത്തിലെഴുതുന്ന പ്രവണത ഇന്നും തുടരുന്നു.ബേട്ടി ബച്ചാവോ ബേട്ടി പഠാവോ തുടങ്ങി സാമൂഹിക മുന്നേറ്റങ്ങളെ സൂചിപ്പിക്കുന്ന വാചകങ്ങളാണ് ഇന്നിതില്‍. ആഗസ്റ്റ് 15ന് പ്രധാമന്ത്രി ഡല്‍ഹിയിലെ റെഡ് ഫോര്‍ട്ടില്‍ ഇന്ത്യന്‍ ത്രിവര്‍ണ പതാവ ഉയര്‍ത്തുമ്പോള്‍ ജനങ്ങള്‍ പട്ടങ്ങളുമായി മട്ടുപ്പാവിലേക്ക് കുതിക്കും.
Post Your Comments