KeralaLatest News

ട്രയല്‍ റണ്‍ 11 മണിയ്ക്ക്; ഷട്ടര്‍ തുറക്കുന്ന രീതി ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടാകുന്ന കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയ്ക്കാണ് ട്രയല്‍ റണ്‍ നടത്തുന്നത്. ഒരു ഷട്ടര്‍ തുറന്ന് ട്രയല്‍ റണ്‍ നടത്തുമെന്ന് മന്ത്രി എം.എം മണി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ കൈമാറാന്‍ കെഎസ്ഇബി കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുനേര്‍ത്ത് അടിയന്തര യോഗത്തിലാണ് ഇടുക്ക് അണക്കെട്ടിന്റെ ട്രയല്‍ റണ്‍ നടത്താന്‍ ധാരണയായത്. ഇതുമായി ബന്ധപ്പെട്ട് സാഹചര്യം വിലയിരുത്തി അതാത് വകുപ്പുകള്‍ക്ക് തീരുമാനമെടുക്കാം. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ജില്ലാകളക്ടര്‍ അറിയിച്ചു. പെരുമ്പാവൂരിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. താമരശ്ശേരി, കുറ്റ്യാടി, പാല്‍ച്ചുരം വഴിയുള്ള ഗതാഗത നിയന്ത്രണം ശക്തമാക്കി.

Also Read : ഇടുക്കി അണക്കെട്ടില്‍ അപകടകരമാം വിധം ജലനിരപ്പ് ഉയരുന്നു

കനത്ത മഴയെ തുടര്‍ന്നു ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 169.56 അടി പിന്നിട്ടതോടെയാണ് ഷട്ടറുകള്‍ തുറന്നത്. അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്നിട്ടുണ്ട്. ബുധനാഴ്ച രാവിലെ ജാഗ്രതാ നിര്‍ദേശമായ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. അഞ്ച് വര്‍ഷം കൂടിയാണ് അണക്കെട്ട് തുറക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button