മംഗളൂരുവിനെയും മഡ്ഗാവിനെയും ബന്ധിപ്പിക്കുന്ന മംഗളൂരു-ഗോവ വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയൽ റൺ ഇന്ന് പൂർത്തിയാക്കും. ഇന്നലെ വൈകുന്നേരമാണ് ട്രെയിൻ മംഗളൂരു റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. ഇന്ന് രാവിലെ 8:30-ന് ട്രയൽ റൺ ആരംഭിക്കുകയായിരുന്നു. ഉച്ചയ്ക്ക് 1:15 ഓടെയാണ് വന്ദേ ഭാരത് ഗോവയിലെ മഡ്ഗാവ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നത്. മഡ്ഗാവിൽ നിന്നും ഉച്ചയ്ക്ക് പുറപ്പെട്ട ട്രെയിൻ ഇന്ന് വൈകുന്നേരം 6:30-ന് മംഗളൂരു റെയിൽവേ സ്റ്റേഷനിൽ എത്തുന്നതാണ്.
എംപി നളിൻ കുമാർ കട്ടീൽ, എംഎൽഎ വേദവ്യാസ് കാമത്ത് എന്നിങ്ങനെ നിരവധി ആളുകളുടെ സാന്നിധ്യത്തിലാണ് ട്രയൽ റൺ ആരംഭിച്ചത്. ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കുന്നതോടെ, ഡിസംബർ 30-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗളൂരു-ഗോവ വന്ദേ ഭാരത് എക്സ്പ്രസ് നാടിന് സമർപ്പിക്കും. മംഗളൂരു സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിന് ഉടുപ്പി, കർവാർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും. നിലവിൽ, സർവീസിന്‍റെ സമയക്രമം പുറത്തുവിട്ടിട്ടില്ല. അന്നേ ദിവസം മംഗളൂരു സെൻട്രലിൽ പുതുതായി നിർമ്മിച്ച രണ്ട് അധിക പ്ലാറ്റ്ഫോമുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കുന്നതാണ്.
Also Read: നാലു വയസുകാരനെ തട്ടിക്കൊണ്ടുപോയി 2.95 ലക്ഷം രൂപക്ക് വിറ്റു: ആറ് പേര്‍ പിടിയില്‍
Post Your Comments