Latest NewsKerala

നെടുമ്പാശേരിയില്‍ താത്ക്കാലികമായി നിര്‍ത്തിവെച്ച വ്യോമഗതാഗതം പുന:സ്ഥാപിച്ചു

വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി

കൊച്ചി : നെടുമ്പാശ്ശേരിയില്‍ താത്ക്കാലികമായി നിര്‍ത്തിവെച്ച വ്യോമഗതാഗതം പുനരാരംഭിച്ചു. നേരത്തെ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങുന്നതിന് താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ചെറുതോണി അണക്കെട്ടിന്റെ ട്രയല്‍റണിന്റെ പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത് താത്കാലികമായി നിര്‍ത്തി വെച്ചിരുന്നു.

read also : ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറന്നു

ദേശീയ- അന്തര്‍ദേശീയ സര്‍വീസുകളാണ് നിര്‍ത്തിയത്.ഇതേ തുടര്‍ന്ന് നിര്‍ത്തിവെച്ച ഹജ്ജ് സര്‍വീസുകളും പുന:രാരംഭിച്ചേക്കും. സിയാല്‍ എം.ഡിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് വിമാനത്താവളത്തിലെ റണ്‍വേ അടക്കാനുള്ള തീരുമാനമെടുത്തത്.

ചെറുതോണി അണക്കെട്ടിന്റെ മൂന്നാം ഷട്ടര്‍ നിയന്ത്രണതോതില്‍ 50 ഘന മീറ്ററാണ് ഉയര്‍ത്തിയത്. സെക്കന്റില്‍ 50,000 ലിറ്റര്‍ വെള്ളമാണ് ഒഴുകുന്നത്. 26 വര്‍ഷത്തിന് ശേഷമാണ് ചെറുതോണി ഷട്ടര്‍ തുറക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button