തിരുവനന്തപുരം: സംസ്ഥാനത്തുണ്ടാകുന്ന കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ ട്രയല്‍ റണ്‍ നടത്തി. ചരിത്രത്തില്‍ മൂന്നാം തവണയാണ് ഇടുക്കി ഡാം തുറക്കുന്നത്. ഒരു ഷട്ടറാണ് ഇപ്പോള്‍ തുറന്നത്. 1992ന് ശേഷം ഇന്നാണ് ഇടുക്കി ഡാമിന്‍റെ ചെറുതോണി അണക്കെട്ടിലെ ഷട്ടര്‍ തുറക്കുന്നത്.
ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുനേര്‍ത്ത് അടിയന്തര യോഗത്തിലാണ് ഇടുക്ക് അണക്കെട്ടിന്റെ ട്രയല്‍ റണ്‍ നടത്താന്‍ ധാരണയായത്. ഇതുമായി ബന്ധപ്പെട്ട് സാഹചര്യം വിലയിരുത്തി അതാത് വകുപ്പുകള്‍ക്ക് തീരുമാനമെടുക്കാം. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ജില്ലാകളക്ടര്‍ അറിയിച്ചു.
Also Read : ഇടുക്കി അണക്കെട്ടില്‍ അപകടകരമാം വിധം ജലനിരപ്പ് ഉയരുന്നു
നാല് മണിക്കൂറാണ് ഷട്ടര്‍ തുറന്നിടുക. ചെറുതോണി അണക്കെട്ടിന്‍റെ മൂന്നാം നമ്പര്‍ ഷട്ടറാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ട്രയല്‍ റണ്‍ നടത്താനായി 50 സെന്റീ മീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലം ഒഴുക്കിക്കളയുന്നത്.
Post Your Comments