Festivals

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായ വികസനം

സാംസ്‌കാരികമായി സമ്പന്നവും വൈവിധ്യങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ഭാവിയിലെ സമ്പദ്‌വ്യവസ്ഥയിലേയ്ക്ക് കുതിച്ചുയരുന്ന രാജ്യം

സാംസ്‌കാരികമായി സമ്പന്നവും വൈവിധ്യങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ഭാവിയിലെ സമ്പദ്‌വ്യവസ്ഥയിലേയ്ക്ക് കുതിച്ചുയരുന്ന രാജ്യം. 1947 ഓഗസ്റ്റ് 15 നാണഅ ഇന്ത്യ ഏതാണ്ട് 100 വര്‍ഷത്തോളം നീണ്ട ബ്രീട്ടീഷ് ഭരണത്തില്‍ നിന്നും മോചനം നേടിയത്. അതുകൊണ്ട് തന്നെ രാജ്യത്തെ പല നിയമങ്ങളിലും വിദ്യാഭ്യാസ മേഖലയിലും ബ്രിട്ടീഷ് ഭരണത്തിന്റെ പ്രതിഛായയുണ്ട്.

ഇന്ത്യ സ്വാതന്ത്ര്യത്തിന് മുമ്പ്, ജാതി വ്യവസ്ഥയുടെ രീതിയില്‍ വിഭജിക്കപ്പെട്ടു. ഇന്നുപോലും ധാരാളം ജാതീയ വിവേചനങ്ങള്‍ നിലവിലുണ്ട്. മാത്രമല്ല, പണമുള്ളവര്‍ക്ക് മാത്രമേ പഴയകാലങ്ങളില്‍ പഠിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. വേശ്യാവൃത്തി പോലുള്ള തൊഴിലുകള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കു വിദ്യാഭ്യാസം നല്‍കിയിരുന്നില്ല. പുരാതന ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായമായിരുന്നു ഗുരുകുല സമ്പ്രദായം. ഈ സമ്പ്രദായത്തിൽ പല സാമൂഹിക ചുറ്റു പാടില്‍ നിന്നും വരുന്ന കുട്ടികളും അവരുടെ ഗുരുവിന്റെ അദ്ധ്യാപനത്തോടൊപ്പം ഒരു മേല്‍ കൂരയിലാണ് സാമസിച്ചിരുന്നത്. ഒരു കാര്‍ഷിക രാജ്യമായി കണക്കാക്കപ്പെട്ടിരുന്ന ഇന്ത്യയുടെ ഭൂരിഭാഗം ജനങ്ങളും ഗ്രാമീണ മേഖലകളിലാണ് താമസിച്ചിരുന്നത്. പക്ഷേ നഗരപ്രദേശങ്ങളിലെ വിദ്യാഭ്യാസ സമ്പ്രദായം വളരെ മെച്ചപ്പെട്ടതായിരുന്നു .മുന്‍കാലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ഗവണ്‍മെന്റിന്റെ കടന്നുകയറ്റം ഇത്തരം അവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി.

1991 ലെ സാക്ഷരതയുടെ കണക്കുകള്‍ പ്രകാരം ഏഴ് വയസ്സിന് മുകളിലുള്ളവര്‍ മാത്രമേ സാക്ഷരരോ നിരക്ഷരരോ ആയി വര്‍ത്തിച്ചിരുന്നുള്ളൂ. 2011 ലെ സെന്‍സസ് സാക്ഷരതയിൽ കേരളം: 93.91%,ലക്ഷദ്വീപ്: 92.28%,മിസോറാം: 91.58% എന്നീ സംസ്ഥാനങ്ങള്‍ മികച്ച പ്രകടനം കാഴ്ച വച്ചു. എന്നാല്‍ ബിഹാര്‍: 63.82,അരുണാചല്‍ പ്രദേശ്: 66.95, രാജസ്ഥാന്‍: 67.06 ശതമാനവും എന്ന നിലയില്‍ സാക്ഷരത കുറഞ്ഞ സംസ്ഥാനങ്ങളായി. ഇന്ത്യയില്‍ സാക്ഷരതാ നിരക്ക് 75% ആണ് (7 വയസ്സിനു മുകളിലുള്ള പൗരന്‍മാര്‍ക്ക്), നഗര പ്രദേശങ്ങളില്‍ 86%, ഗ്രാമപ്രദേശങ്ങളില്‍ 71% ശമനവുമാണ് സാക്ഷരത.

വിദ്യാഭ്യാസ പുരോഗതിക്കായി സര്‍ക്കാര്‍ മുന്‍കൈ എടുത്ത വിജയകരമായ പദ്ധതികള്‍ താഴെ പറയുന്നു.

1. സര്‍വശിക്ഷാ അഭിയാന്‍ (എസ്എസ്എ)

6 മുതല്‍ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിത പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിനായി 2000-2001 കാലയളവില്‍ ആരംഭിച്ച പദ്ധതിയാണിത്. സ്‌കൂളുകളിലെ പ്രത്യേകിച്ച് ഗ്രാമീണ മേഖലുള്ളവയുടെ അടിസ്ഥാന സൗകര്യങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതാണ് എസ്എസ്എ പരിപാടിയുടെ പ്രധാന ലക്ഷ്യം.

2. സാക്ഷി ഭാരത് മിഷന്‍

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഈ പദ്ധതി വിദ്യാഭ്യാസം ഇല്ലാത്ത മുതിര്‍ന്നവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനു വേണ്ടിയുള്ളതാണ്. ഇതില്‍ ‘നാഷണല്‍ ലിറ്ററസി മിഷന്‍’ 15 നും 35 നും ഇടയിലുള്ള പ്രായപൂര്‍ത്തിയായ കുട്ടികളെ ലക്ഷ്യമിടുന്നു.

3. ഉച്ചഭക്ഷണ പദ്ധതി

സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും,വിദ്യാര്‍ത്ഥികള്‍ക്ക് പോഷകാഹാരം ലഭ്യമാക്കുന്നതിനും ആരംഭിച്ച പദ്ധതിയാണിത്.

ഇന്ത്യയിലെ പാരമ്പര്യ കുടുംബ രീതിയില്‍ ആണ്‍കുട്ടികള്‍ക്കാണ് പെണ്‍കുട്ടികളേക്കാള്‍ ഉയര്‍ന്ന സ്ഥാനം നല്‍കിയിരുന്നത്. അതിനാല്‍ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം വളരെ കുറവായിരുന്നു. എന്നാല്‍ സർക്കാരിന്റെ പരിശ്രമത്തിന്റെ ഫലമായി ഈ കാര്യത്തില്‍ വലിയ പുരോഗതി നേടാന്‍ കഴിഞ്ഞിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ 1989 ലാണ് മഹിളാ സമയ പരിപാടി എന്ന പദ്ധതി ആരംഭിച്ചത്. ഇത് സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കുകയും ചെയ്തു.

ദാരിദ്ര്യവും വലിയ ജനസംഖ്യയുമാണ് ഇന്ത്യയുടെ സാക്ഷരതയെ പിന്നോട്ട് വലിക്കുന്നതെങ്കിലും സർക്കാരിന്റെയും ജനങ്ങളുടെയും ഒന്നിച്ചുള്ള പ്രയത്‌നത്തിന്റെ ബലമായി ഇന്ത്യ മുന്നേറികൊണ്ടിരിക്കുകയാണ്. വരും വർഷങ്ങളിൽ സാക്ഷരതയിൽ രാജ്യം വലിയ നേട്ടം കൈവരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം ഒപ്പം അതിനായി സർക്കാരിന്റെ കൂടെ നിന്ന് പ്രവർത്തിക്കുകയും ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button