തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പുരസ്‌ക്കാര വേദിയിൽ ഇന്നലെ അലൻസിയറുടെ പുതിയ ശ്രദ്ധ ക്ഷണിക്കൽ. മോഹന്‍ലാല്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രസംഗപീഠത്തിനു താഴെയെത്തി കൈവിരലുകള്‍ തോക്കുപോലെയാക്കി രണ്ടുവട്ടം വെടിയുതിര്‍ക്കുകയായിരുന്നു നടന്‍ ചെയ്തത്. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്ന് തുടക്കത്തില്‍ പലര്‍ക്കും പിടികിട്ടിയില്ല. എന്നാല്‍, അലന്‍സിയറിന്റെ സ്വഭാവം വെച്ച് ഇത് പ്രതിഷേധമായി വിലയിരുത്തുകയും ചെയ്തു. മോഹന്‍ലാല്‍ പറഞ്ഞുകൊണ്ടിരിക്കുന്നതു കള്ളമെന്ന ഭാവേനയായിരുന്നു മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം സ്വീകരിക്കാനെത്തിയ അലന്‍സിയറുടെ പ്രവൃത്തി.
പ്രസംഗിച്ചു കൊണ്ടിരിക്കുന്ന ലാലിനെ ഇത് അലോസരപ്പെടുത്തിയെങ്കിലും ഇര്‍ഷ്യ പുറത്തുകാണിക്കാതെ അദ്ദേഹം പ്രസംഗം തുടരുകയായിരുന്നു. ലാലിനെതിരെ വെടിയുതിര്‍ത്ത ശേഷം സ്‌റ്റേജിലേക്ക് കയറാനും അലന്‍സിയര്‍ ശ്രമം നടത്തി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ളവര്‍ വേദിയില്‍ ഇരിക്കവേയായിരുന്നു അലന്‍സിയറുടെ ഭാഗത്തു നിന്നും ഇങ്ങനെ ഒരു ശ്രമം ഉണ്ടായത്. മോഹന്‍ലാല്‍ പ്രസംഗിക്കുന്ന ഭാഗത്തേക്ക് എത്താനുള്ള ശ്രമം ലാലിനെയും അലോസരപ്പെടുത്തി. ഈശ്രമം പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് തടഞ്ഞു.
തുടര്‍ന്ന് അലന്‍സിയറിനെ സ്റ്റേജിനു പുറകിലേക്കു കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഇതിനിടയില്‍ മോഹന്‍ലാല്‍ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു.അതേസമയം പുരസ്‌ക്കാര വേദിയില്‍ താന്‍ എത്തുന്നത് തടയാന്‍ ശ്രമിച്ചവര്‍ക്ക് മറുപടി പറഞ്ഞു കൊണ്ടാണ് മോഹന്‍ലാല്‍ ഇന്നലെ പ്രസംഗിച്ചത്. ജനങ്ങള്‍ക്കിടയിലേക്കു വരാന്‍ തനിക്ക് ആരുടെയും അനുവാദം ആവശ്യമില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.നിറഞ്ഞ കൈയടികളോടെയാണ് ആരാധകര്‍ മോഹന്‍ലാലിന്റെ വാക്കുകള്‍ കേട്ടിരുന്നത്.
ഇതിനിടെയാണ് നടന്‍ അലന്‍സിയര്‍ ലാലിന്റെ പ്രസംഗവേദിയിലേക്ക് കടന്നു കയറാന്‍ ശ്രമിച്ചത്.ഗൗരവം കുറയ്ക്കാനായി മുഖ്യമന്ത്രി ആസ്വദിച്ചു ചിരിച്ചു വിടുകയായിരുന്നുവെങ്കിലും ആർക്കും തമാശ തോന്നിയില്ല. ചെന്നിത്തലയും മുരളിയുമൊക്കെ എന്താണ് അലന്‍സിയര്‍ ചെയ്യുന്നതെന്ന് അറിയാതെ ചിരിക്കുകയും ചെയ്തു.
Post Your Comments