ബംഗളൂരു: പ്രശസ്ത സാഹിത്യ നിരൂപകന്‍ അന്തരിച്ചു. പ്രശസ്ത കന്നഡ കവിയും സാഹിത്യ നിരൂപകനുമായ ഡോ.സുമതീന്ദ്ര നാഡിഗ്(83) ആണ് വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അന്തരിച്ചത്. നാഷണല്‍ ബുക്ക് ട്രസ്റ്റ് മുന്‍ ചെയര്‍മാനായിരുന്നു അദ്ദേഹം.
അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ബംഗളൂരുവിലായിരുന്നു അന്ത്യം.
കര്‍ണാടക സാഹിത്യ അക്കാഡമി, സാഹിത്യ പുരസ്‌കാര്‍, നിരഞ്ജന പ്രശസ്തി, കെമ്ബ ഗൗഡ പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. 1935 മേയ് നാലിന് കര്‍ണാടകയിലെ ചിക്കമംഗലൂരിലാണ് ജനനം.
Also Read : മുതിർന്ന കോൺഗ്രസ്സ് നേതാവ് അന്തരിച്ചു
കര്‍ണാടകയിലെ ആധുനിക സാഹിത്യകാരന്മാരില്‍ പ്രധാനിയാണ് അദ്ദേഹം. ദാമ്ബത്യ ഗീത, പഞ്ചഭൂത, ഖണ്ഡകാവ്യ സമാഹാരം എന്നിവ പ്രധാനകൃതികളാണ്. നിരവധി ചെറുകഥകളും നിരൂപണ ഗ്രന്ഥങ്ങളും ബാലകൃതികളും രചിച്ചു.
Post Your Comments