KeralaLatest NewsNews

നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ സിനിമാ നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.52ന് കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി കരള്‍ സംബന്ധമായ ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ തിരുവനന്തപുരത്ത് നടക്കും. പഞ്ചവടിപ്പാലം, പത്താമുദയം, സുഖമോ ദേവി, മൂന്നാംപക്കം, ഈ തണുത്ത വെളുപ്പാന്‍കാലത്ത് എന്നീ പ്രശസ്ത ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് ഗാന്ധിമതി ബാലന്‍.

Read Also: തൃശ്ശൂരിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു, 9 ദിവസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി നീതു മടങ്ങി: കേസെടുത്ത് പോലീസ്

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഇത്തിരി നേരം ഒത്തിരി കാര്യം എന്ന സിനിമയിലൂടെ നിര്‍മ്മാണ രംഗത്ത് എത്തിയ ഗാന്ധിമതി ബാലന്‍ പിന്നീട് ആദാമിന്റെ വാരിയെല്ല്, പഞ്ചവടി പാലം, മൂന്നാം പക്കം, തൂവാനത്തുമ്പികള്‍, സുഖമോ ദേവി, മാളൂട്ടി, നൊമ്പരത്തിപ്പൂവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, ഇരകള്‍, പത്താമുദയം തുടങ്ങി 30 ല്‍ പരം സിനിമകളുടെ നിര്‍മ്മാണവും വിതരണവും നടത്തി.

1990ല്‍ പുറത്തിറങ്ങിയ ഈ തണുത്ത വെളുപ്പാന്‍ കാലത്ത് ആണ് ഗാന്ധിമതി ബാലന്റെ അവസാന സിനിമ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button