Latest News

പ്രശസ്ത എഴുത്തുകാരൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

ഓംചേരിയുടെ ഓർമ്മക്കുറിപ്പുകള്‍ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു

ന്യൂദല്‍ഹി : പ്രശസ്ത എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായിരുന്ന ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു. 100ാം വയസ്സില്‍ ദല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍സില്‍ അധ്യാപകനായിരുന്നു. ആകാശാവാണി ഉദ്യോഗസ്ഥനായാണ് 1951ല്‍ അദ്ദേഹം ദല്‍ഹിയില്‍ എത്തിയത്. പിന്നീട് ദല്‍ഹി മലയാളികള്‍ക്കിടയില്‍ സജീവസാന്നിധ്യമായി.

ഒമ്പത് മുഴുനീള നാടകങ്ങളും 80 ഏകാങ്കങ്ങളും ഓംചേരി രചിച്ചിട്ടുണ്ട്. 1972 ല്‍ ‘പ്രളയം’ എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരവും 2010ല്‍ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്.

ഓംചേരിയുടെ ഓര്‍മക്കുറിപ്പുകള്‍ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. 1924ല്‍ വൈക്കം ഓംചേരി വീട്ടില്‍ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായിട്ടാണ് ജനനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button