തിരുവനന്തപുരം: സംസ്ഥാനത്തെ റിയല്‍ എസ്‌റ്റേറ്റുകാര്‍ക്ക് മൂക്ക്കയറിടാന്‍ നിയമം വരുന്നു. ഫ്‌ളാറ്റ് തട്ടിപ്പ് കേസുകള്‍ വര്‍ധിച്ചതോടെയാണ് ഇങ്ങനെയൊരു തീരുമാനം. ഇതോടെ ഫ്ളാറ്റ് തട്ടിപ്പ് അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുളള റിയല്‍ എസ്റ്റേറ്റ് ചട്ടത്തിന് രൂപമായി. ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കാന്‍ കടുത്ത വ്യവസ്ഥകള്‍ അടങ്ങുന്ന ചട്ടത്തിന്റെ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.
പുതിയചട്ടപ്രകാരം കെട്ടിടത്തിന്റെ അഞ്ചുവര്‍ഷം വരെയുളള അറ്റകുറ്റപ്പണികള്‍ നിര്‍മ്മാതാക്കളുടെ ചുമതലയാണ്. റിയല്‍ എസ്റ്റേ്റ്റ് ഏജന്റ് രജിസ്ട്രേഷന്‍ നടപടിക്കായി 25000 രൂപ ഫീസ് ഇനത്തില്‍ നല്‍കണം. മാത്രമല്ല റിയല്‍ എസ്റ്റേറ്റ് കമ്പനി, രജിസ്ട്രേഷന്‍ ഫീസായി 2,50,000 രൂപ നല്‍കണമെന്നും ചട്ടത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തട്ടിപ്പുകള്‍ തടയാന്‍ കേന്ദ്രം നിയമം നടപ്പിലാക്കിയിരുന്നുവെങ്കിലും കേരളം അത് വേണ്ടത്ര പരിഗണിയ്ക്കാതെ പോയതിനാല്‍ ഫ്‌ളാറ്റ് തട്ടിപ്പുകള്‍ സംസ്ഥാനത്ത് വര്‍ധിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി സംസ്ഥാനസര്‍ക്കാര്‍ ചട്ടത്തിന് രൂപം നല്കിയത്.
Post Your Comments