
റാസല്‍ഖൈമ: വിദേശ യുവാവിന് കോടികള്‍ വരുന്ന പിഴശിക്ഷ ഒഴിവാക്കി കൊടുത്ത് യു.എ.ഇ ഭരണകൂടം. 1.38 കോടി ദിര്‍ഹത്തിന്റെ പിഴ ശിക്ഷയാണ് യു.എ.ഇ ഭരണകൂടം ഒഴിവാക്കി കൊടുത്തത്. ഇതോടെ അറബ് വംശജനായ വിദേശി നാട്ടിലേയ്ക്ക് പോകാനൊരുങ്ങുകയാണ്. 1995 മുതല്‍ കുടുംബസമേതം രാജ്യത്ത് അനധികൃതമായി താമസിച്ചിരുന്ന ഇയാള്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ യുഎഇ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പാണ് ആശ്വാസമായത്.
Read Also : യു.എ.ഇയില്‍ സ്വദേശി വത്കരണം ശക്തമാക്കുന്നു : വിദേശികള്‍ക്ക് തൊഴില്‍ വിസ ലഭിക്കാന്‍ ബുദ്ധിമുട്ടേറും
23 വര്‍ഷമായി റാസല്‍ ഖൈമയില്‍ അനധികൃതമായാണ് കുടുംബസമേതം ഇയാള്‍ താമസിച്ചത്. കഴിഞ്ഞ ദിവസം റാസല്‍ ഖൈമയിലെ ഇമിഗ്രേഷന്‍ കേന്ദ്രത്തിലെത്തി ഇയാള്‍ പൊതുമാപ്പിന് അപേക്ഷ നല്‍കി. ഭീമമായ തുക പിഴയടയ്‌ക്കേണ്ടി വരുമെന്നുള്ളതിനാലാണ് ഇത്രയും നാള്‍ രാജ്യം വിട്ട് പോകാന്‍ കഴിയാതിരുന്നതെന്ന് ഇയാള്‍ പറഞ്ഞു. പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിടുകയോ രേഖകള്‍ ശരിയാക്കുകയോ ചെയ്യുന്നവരില്‍ നിന്ന് ഒരു പിഴയും ഈടാക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments