തൃശൂര്‍: കേരള സന്ദര്‍ശനത്തിന് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വധഭീഷണി. അദ്ദേഹത്തെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൂജാരിയെ പൊലീസ് അറസ്റ്റു ചെയ്തു. ചിറയ്ക്കല്‍ ക്ഷേത്രത്തിലെ പൂജാരി ജയരാമന് ആണ് അറസ്റ്റിലായത്. പൊലീസ് കണ്ട്രോള് റൂമിലേക്ക് വിളിച്ചായിരുന്നു ഇയാള്‍ വധഭീഷണി മുഴക്കിയത്.
Also Read : രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി : സന്ദര്‍ശനം മൂന്ന് ദിവസം
നാളെ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുമ്പോള്‍ രാഷ്ട്രപതിയെ വധിക്കുമെന്നാണ് ജയരാമന് ഇന്നലെ രാത്രി കണ്ട്രോള് റൂമില്‍ വിളിച്ച് ഭീഷണി മുഴക്കിയത്. ഉടന്‍ തന്നെ വിവരം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിളിച്ച നമ്പര്‍ തിരിച്ചറിയുകയും ജയരാമനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് രാഷ്ട്രപതി തിരുവനന്തപുരത്ത് എത്തിയത്. ഇന്ന് രാവിലെ 11ന് നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’ എന്ന പരിപാടി അദ്ദേഹം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് പ്രത്യേകവിമാനത്തില്‍ കൊച്ചിയിലേക്ക് തിരിക്കും.
Post Your Comments