MalappuramKozhikodeNattuvarthaKeralaNews

കെ ടി ജലീലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കണ്ണൂര്‍ സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്

പഴയങ്ങാടി: കെ ടി ജലീലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കണ്ണൂര്‍ സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്. മാട്ടൂല്‍ കടപ്പുറത്ത് ഹൗസില്‍ കെ.എന്‍. അബൂബക്കറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മുൻമന്ത്രി കെ ടി. ജലീലി‍ന്‍റ ഫോണിലേക്ക് ഒക്ടോബര്‍ അഞ്ചാം തീയതി വാട്​സ്‌ആപ് വഴി അയച്ച സന്ദേശത്തിലാണ് ഇയാള്‍ വധഭീഷണിയുയര്‍ത്തിയത്. കെ.ടി. ജലീല്‍ ഇത് ഡി.ജി.പിക്ക് കൈമാറുകയായിരുന്നു.

Also Read:കനത്ത മഴയിൽ ദുരിതം തുടരുന്നു: വീടിന് മുകളിൽ മണ്ണിടിഞ്ഞു വീണ് രണ്ട് കുട്ടികൾ മരിച്ചു

തുടർന്ന് സൈബര്‍ സെല്ലി‍ന്‍റ സഹായത്തോടെയുള്ള പരിശോധനയിലാണ് പഴയങ്ങാടി പൊലീസ് സ്​റ്റേഷന്‍ പരിധിയില്‍ നിന്നാണ് സന്ദേശമയച്ചതെന്ന് കണ്ടെത്തിയത്. ഐ.പി.സി 163, 506 തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ്​ കെ.എന്‍. അബൂബക്കറിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

ഇസ്‌ലാമിനെയും, മതത്തെയും അപകീർത്തിപ്പെടുത്തുന്ന തന്റെ മരണം കയര്‍ കെട്ടാതെ അറുത്താല്‍ വീഴുന്ന പോത്തിനെപ്പോലെ ആയിരിക്കും. തന്നെ ഉന്തിയിട്ട് കൊല്ലുകയാണുണ്ടാവുക എന്നായിരുന്നു കെ ടി ജലീലിന്റെ വാട്സാപ്പിൽ വന്ന സന്ദേശം. ഫേസ്ബുക്കിലൂടെ കെ ടി ജലീൽ ഈ സന്ദേശം പങ്കുവച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button