ഡൽഹി: മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് ഊഷ്മളമായ യാത്രയയപ്പ്. രാഷ്ട്രപതി ഭവനിൽ നിന്ന് പുറത്തു കടന്ന ശേഷം, അദ്ദേഹം തനിക്ക് നൽകിയ ഊഷ്മളമായ യാത്രയയപ്പിന് നന്ദി രേഖപ്പെടുത്തി. വികാരഭരിതമായ പ്രസംഗത്തിൽ തന്റെ അഞ്ച് വർഷത്തെ ഭരണത്തിന്റെ പ്രധാന നിമിഷങ്ങൾ, അദ്ദേഹം അനുസ്മരിച്ചു. യു.പി ഗ്രാമത്തിലെ തന്റെ കുട്ടിക്കാലവും, മഹാത്മാ ഗാന്ധിയിൽ നിന്നുള്ള പഠനങ്ങളും, മുൻഗാമിയായ പ്രണബ് മുഖർജിയുമായുള്ള അനുഭവവും രാം നാഥ് കോവിന്ദ് വ്യക്തമാക്കി.
‘പ്രസിഡന്റ് പദവിയുടെ അവസാനത്തിൽ എനിക്ക് ലഭിച്ച ഹൃദയംഗമമായ വിടവാങ്ങലിന് ഞാൻ നന്ദി പറയുന്നു. ഡൽഹിയിലെ 12 ജൻപഥിലുള്ള എന്റെ വസതിയിൽ എന്നെ എത്തിക്കുന്നതിനായി രാഷ്ട്രപതി ഭവനിൽ നിന്ന്, രാഷ്ട്രപതി ദ്രൗപതി മുർമു വ്യക്തിപരമായി വന്നത്, എന്നെ സംബന്ധിച്ചിടത്തോളം വളരെ ഹൃദയസ്പർശിയായ ഒരു വ്യക്തിഗത നിമിഷവും, ഇന്ത്യൻ ജനാധിപത്യത്തിന്റെ ഉയർന്ന പാരമ്പര്യത്തിന്റെ ഉദാഹരണവുമാണ്,’ രാം നാഥ് കോവിന്ദ് പറഞ്ഞു.
യാത്രയയപ്പ് ചടങ്ങിൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ത്രിതല സേനാ മേധാവികൾ, വിശിഷ്ട വ്യക്തികൾ എന്നിവരുടെ സാന്നിധ്യം, അവിസ്മരണീയമായ ഓർമ്മകളിൽ നിലനിൽക്കുമെന്നും ജനങ്ങളുടെ അനുഗ്രഹം തുടർന്നും ലഭിക്കുമെന്ന് താൻ വിശ്വസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
आज राष्ट्रपति के मेरे कार्यकाल की समाप्ति पर मुझे जो भावभीनी विदाई दी गई, उससे मैं अभिभूत हूं। pic.twitter.com/eV4XmqQdcD
— Ram Nath Kovind (@ramnathkovind) July 25, 2022
Post Your Comments