International

ബിന്‍ ലാദന്റെ മകന്‍ വിവാഹിതനായി; വധു പ്രമുഖ തീവ്രവാദിയുടെ മകൾ

ലാദന്റെ അര്‍ധ സഹോദരങ്ങളായ അഹമ്മദും ഹസനുമാണ് 'ദ ഗാര്‍ഡിയന്‍' പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം അറിയിച്ചത്

ലണ്ടൻ: കൊല്ലപ്പെട്ട അല്‍ഖയിദ നേതാവ് ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ വിവാഹിതനായി. സെപ്റ്റംബർ 11 ആക്രമണത്തിന് നേതൃത്വം കൊടുത്ത മുഹമ്മദ് ആത്തയുടെ മകളാണ് വധു. ലാദന്റെ അര്‍ധ സഹോദരങ്ങളായ അഹമ്മദും ഹസനുമാണ് ‘ദ ഗാര്‍ഡിയന്‍’ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം അറിയിച്ചത്.

Read also: കു​​​​ട്ടി​​​​ക്കാ​​​​ല​​​​ത്ത് നാ​​​​ണംകു​​​​ണു​​​​ങ്ങി​​​​യാ​​​​യി​​​​രു​​​​ന്ന മകൻ ഭീകരനായതെങ്ങനെ? ലോ​​​​കം മു​​​​ഴു​​​​വ​​​​ൻ വി​​​​റ​​​​പ്പി​​​​ച്ച കൊ​​​​ടും ഭീ​​​​ക​​​​ര​​​​ൻ ബിൻ ലാദനെക്കുറിച്ച് അമ്മ

അതേസമയം ദമ്പതികൾ എവിടെയാണുള്ളതെന്ന് അറിയില്ലെന്ന് ഇരുവരും വ്യക്തമാക്കി. അഫ്ഗാനിസ്ഥാനില്‍ തന്നെയുണ്ടെന്നാണ് കരുതുന്നതെന്നും പിതാവിന്റെ മരണത്തിന് പ്രതികാരം ചോദിക്കാനുള്ള ശ്രമത്തിലാണെന്നും സഹോദരങ്ങൾ അറിയിച്ചു. ലാദന്റെ ജീവിച്ചിരിക്കുന്ന മൂന്ന് ഭാര്യകളില്‍ ഒരാളായ ഖൈരിയ്യ സബറിന്റെ മകനാണ് ഹംസ. അതേസമയം കഴിഞ്ഞ 2 വര്‍ഷമായി ഹംസയുടെ നീക്കങ്ങള്‍ നിരീക്ഷണത്തിലാണെന്നാണ് വിദേശ ഇന്റലിജന്‍സ് ഏജന്‍സികള്‍ അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button