Kerala

നാളെ അർധരാത്രി മുതൽ മോട്ടോർ വാഹനപണിമുടക്ക്

കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളും പണിമുടക്കുന്നുണ്ട്

തിരുവനന്തപുരം: അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നാളെ അർധരാത്രി മുതൽ ഏഴിന് അര്‍ധരാത്രി വരെ മോട്ടോര്‍ വാഹനങ്ങള്‍ പണിമുടക്കും. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട മോട്ടോര്‍ വാഹന നിയമ ഭേദഗതി നിയമം പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനവ് പുനപരിശോധിക്കുക, പെട്രോളിയം ഉത്പ്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. മാനേജ്മെന്റിന്റെ പരിഷ്‌കരണ നടപടികള്‍ക്കെതിരെ കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളും പണിമുടക്കുന്നുണ്ട്. ഓട്ടോ, ടാക്സി, ചരക്കു വാഹനങ്ങള്‍, സ്വകാര്യ ബസ് തുടങ്ങിയ വാഹനങ്ങളും പണിമുടക്കിൽ പങ്കാളികളാകും.

Read also: സൂചന പണിമുടക്കുമായി കെ.എസ്.ആര്‍.ടി.സി; പ്രധാന ലക്ഷ്യങ്ങള്‍ ഇവ

മോട്ടോര്‍ വാഹന ഭേദഗതി ബില്ല് പാസായാല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകള്‍ പൂര്‍ണമായും തകരുമെന്നാണ് പ്രതിഷേധക്കാർ വ്യക്തമാക്കുന്നത്. അതേസമയം എംഡി ടോമിന്‍ ജെ തച്ചങ്കരിയുടെ പരിഷ്‌കരണ നടപടികളില്‍ പ്രതിഷേധിച്ചാണ് കെഎസ്ആര്‍ടിസിയില്‍ തൊഴിലാളി സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button