Latest NewsKeralaNews

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് മോട്ടോര്‍വാഹന പണിമുടക്ക്

കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് മോട്ടോര്‍വാഹന പണിമുടക്ക്. ഭാരതീയ മസ്ദൂര്‍ സംഘ് നേതൃത്വം നല്‍കുന്ന മോട്ടോര്‍ ഫെഡറേഷനുകളാണ് ഡിസംബര്‍ 30ന് സംസ്ഥാന വ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Read Also : ‘ജയ് ശ്രീറാം വിളിക്കാൻ പറഞ്ഞ് തല്ലി, നിന്നെ മർദ്ധിക്കും നിന്റെ ഉമ്മായെ ഞങ്ങൾ സ്വീകരിക്കും എന്ന് പറഞ്ഞു’:മുഹമ്മദ് ഫിറോസ്

ഓട്ടോ ടാക്സി നിരക്ക് വര്‍ദ്ധിപ്പിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുക, , മോട്ടോര്‍ തൊഴിലാല്‍കള്‍ക്ക് സബ്സിഡി നിരക്കില്‍ ഇന്ധനം ലഭ്യമാക്കുക, സിഎന്‍ജി വാഹനങ്ങളുടെ കാലിബ്രേഷന്‍ പരിശോധന കേരളത്തില്‍ നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുക, വാഹന നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്കെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കേരളാ പ്രൈവറ്റ് ബസ് ആന്റ് ഹെവി മസ്ദൂര്‍ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ രഘുരാജ്, കേരളാ ടാക്സി ആന്റ് ലൈറ്റ് മോട്ടോര്‍ മസ്ദൂര്‍ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോവിന്ദ് ആര്‍ തമ്പി, കേരളാ പ്രദേശ് ഓട്ടോറിക്ഷാ മസ്ദൂര്‍ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെഎന്‍ മോഹനന്‍ എന്നിവര്‍ വാര്‍ത്താകുറിപ്പാണ് പണിമുടക്കിന്റെ വിവരം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button